വീക്ഷണത്തെ തള്ളി വി.എം സുധീരൻ; മുഖപ്രസംഗത്തിലുള്ളത് പാർട്ടി നയമല്ല

ജെ.ഡി.യു നോതാവ് വീരേന്ദ്രകുമാറിനെതിരെ കേൺഗ്രസ് മുഖപ്രസംഗം വീക്ഷണത്തിൽ വന്ന മുഖപ്രസംഗത്തെ തള്ളി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ. മുഖപ്രസംഗത്തിലുള്ളത് പാർട്ടി നയമല്ലെന്ന് സുധീരൻ പറഞ്ഞു.
 | 
വീക്ഷണത്തെ തള്ളി വി.എം സുധീരൻ; മുഖപ്രസംഗത്തിലുള്ളത് പാർട്ടി നയമല്ല

 

തിരുവനന്തപുരം: ജെ.ഡി.യു നോതാവ് വീരേന്ദ്രകുമാറിനെതിരെ കേൺഗ്രസ് മുഖപ്രസംഗം വീക്ഷണത്തിൽ വന്ന മുഖപ്രസംഗത്തെ തള്ളി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ. മുഖപ്രസംഗത്തിലുള്ളത് പാർട്ടി നയമല്ലെന്ന് സുധീരൻ പറഞ്ഞു. മുഖപ്രസംഗം അപ്രസക്തവും അനുചിതവുമാണ്. പാർട്ടി നേതൃത്വത്തിന്റെ അറിവോടെയല്ല മുഖപ്രസംഗം. പാർട്ടി നേതൃത്വവുമായി ചർച്ചചെയ്യാതെ ഇത്തരം മുഖപ്രസംഗവുമായി മുന്നോട്ടു പോകരുത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് കർശന നിർദ്ദേശം നൽകി. മുഖപ്രസംഗത്തിന്റെ ഉള്ളടക്കം പരിശോധിച്ച ശേഷം നേതാക്കളുമായി തീരുമാനിച്ച് നടപടി സ്വീകരിക്കുമെന്നും സുധീരൻ പറഞ്ഞു.

സി.പി.എം സംഘടിപ്പിച്ച സെമിനാറിൽ വീരേന്ദ്രകുമാർ പങ്കെടുത്തത് തെറ്റല്ല. സെമിനാറിൽ പങ്കെടുക്കുന്ന കാര്യം നേരത്തെ അറിയിച്ചതാണ്. സി.പി.എമ്മുമായുള്ള വീരേന്ദ്രകുമാറിന്റെ ആശയവിനിമയത്തിൽ അപാകതകളില്ലെന്നും സുധീരൻ പറഞ്ഞു. അതേസമയം സുധീരന്റെ നിലപാട് സ്വാഗതാർഹമെന്ന് ജെ.ഡി.യു പ്രതികരിച്ചു.

വീരേന്ദ്രകുമാറിനെതിരെ കടുത്ത വിമർശനമാണ് വീക്ഷണം മുഖപ്രസംഗത്തിൽ ഉന്നയിച്ചത്. വീരേന്ദ്രകുമാർ നന്ദിയില്ലാത്ത നേതാവാണെന്ന് മുഖപ്രസംഗം പരോക്ഷമായി വിമർശിച്ചു. ‘ഇത് ചെമ്പരത്തി പൂവല്ല സ്പന്ദിക്കുന്ന ഹൃദയമാണ്’ എന്ന തലക്കെട്ടോടെയായിരുന്നു മുഖപ്രസംഗം.