നക്‌സല്‍ വര്‍ഗീസ് കൊള്ളക്കാരനും കൊലപാതകിയുമാണെന്ന ആഭ്യന്തര വകുപ്പിന്റെ സത്യവാങ്മൂലം തിരുത്തണമെന്ന് സിപിഐ

നക്സല് വര്ഗീസിനെ കൊള്ളക്കാരനും കൊലപാതകിയുമായി ചിത്രീകരിക്കുന്ന ആഭ്യന്തര വകുപ്പിന്റെ സത്യവാങ്മൂലം തിരുത്തണമെന്ന് സിപിഐ. ഏത് സാഹചര്യത്തിലാണ് ഇങ്ങനെ ഒരു സത്യവാങ്മൂലം നല്കിയതെന്ന് അന്വേഷിക്കണം. എല്ഡിഎഫ് കാഴ്ചപ്പാടിനോട് യോജിക്കുന്നതല്ല ഈ സത്യവാങമൂലമെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു പറഞ്ഞു.
 | 

നക്‌സല്‍ വര്‍ഗീസ് കൊള്ളക്കാരനും കൊലപാതകിയുമാണെന്ന ആഭ്യന്തര വകുപ്പിന്റെ സത്യവാങ്മൂലം തിരുത്തണമെന്ന് സിപിഐ

തിരുവനന്തപുരം: നക്‌സല്‍ വര്‍ഗീസിനെ കൊള്ളക്കാരനും കൊലപാതകിയുമായി ചിത്രീകരിക്കുന്ന ആഭ്യന്തര വകുപ്പിന്റെ സത്യവാങ്മൂലം തിരുത്തണമെന്ന് സിപിഐ. ഏത് സാഹചര്യത്തിലാണ് ഇങ്ങനെ ഒരു സത്യവാങ്മൂലം നല്‍കിയതെന്ന് അന്വേഷിക്കണം. എല്‍ഡിഎഫ് കാഴ്ചപ്പാടിനോട് യോജിക്കുന്നതല്ല ഈ സത്യവാങമൂലമെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു പറഞ്ഞു.

2016 ജൂണില്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് നക്‌സല്‍ വര്‍ഗീസിനെ കൊള്ളക്കാരനും കൊലപാതകിയുമാണെന്ന് വിശേഷിപ്പിച്ചത്. വര്‍ഗീസ് ഏറ്റമുട്ടലിലാണ് കൊല്ലപ്പെട്ടതെന്നും കേസില്‍ ഐജി ലക്ഷ്മണയ്ക്ക് ലഭിച്ച ജീവപര്യന്തം അന്തിമമല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. 1970 ഫെബ്രുവരി 18നാണ് വര്‍ഗീസ് കൊല്ലപ്പെടുന്നത്.

വയനാട്ടില്‍ നിന്ന് പിടികൂടിയ വര്‍ഗീസിനെ പോലീസ് വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് വെടിയുതിര്‍ത്ത പോലീസുകാരന്‍ രാമചന്ദ്രന്‍ നായര്‍ വെളിപ്പെടുത്തുകയായിരുന്നു. ഇതിനു പിന്നാലെ സംഭവത്തില്‍ പങ്കാളികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടികള്‍ ഉണ്ടായി.

1960-70 കാലഘട്ടത്തില്‍ ഈ പ്രദേശങ്ങളില്‍ വര്‍ഗീസ് കളവുകളും കൊലപാതകങ്ങളും നടത്തിയിട്ടുണ്ടെന്നാണ് ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിയായ സന്തോഷ് കുമാര്‍ നല്‍കിയ സത്യവാങ്മൂലം പറയുന്നു. വര്‍ഗീസ് കൊല്ലപ്പെട്ട സമയത്ത് നിയമസഭയില്‍ വിഷയമുന്നയിച്ച സിപിഎം മുഖ്യമന്ത്രിയായിരുന്ന സി.അച്യുത മേനോനും ആഭ്യന്തര മന്ത്രി സി.എച്ച്.മുഹമ്മദ് കോയക്കുമെതിരെ പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു.