സർവ്വകലാശാല പ്രശ്‌നങ്ങൾ: വി.സിമാരുടെ യോഗം ആരംഭിച്ചു

സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകളിലെയും വൈസ് ചാൻസലർമാരുടെ യോഗം കുസാറ്റിൽ ആരംഭിച്ചു. ചാൻസലർ കൂടിയായ ഗവർണർ പി. സദാശിവമാണ് യോഗം വിളിച്ചുചേർത്തത്. യോഗത്തിൽ ഓരോ വിസിമാർക്കും അവരവരുടെ സർവ്വകലാശാലയെ പറ്റിയുള്ള വിവരണം അവതരിപ്പിക്കാൻ അവസരമുണ്ടാകും. അതിനുശേഷം ഗവർണർ നിർദേശങ്ങൾ നൽകും.
 | 

സർവ്വകലാശാല പ്രശ്‌നങ്ങൾ: വി.സിമാരുടെ യോഗം ആരംഭിച്ചു
കൊച്ചി: സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകളിലെയും വൈസ് ചാൻസലർമാരുടെ യോഗം കുസാറ്റിൽ ആരംഭിച്ചു. ചാൻസലർ കൂടിയായ ഗവർണർ പി. സദാശിവമാണ് യോഗം വിളിച്ചുചേർത്തത്. യോഗത്തിൽ ഓരോ വിസിമാർക്കും അവരവരുടെ സർവ്വകലാശാലയെ പറ്റിയുള്ള വിവരണം അവതരിപ്പിക്കാൻ അവസരമുണ്ടാകും. അതിനുശേഷം ഗവർണർ നിർദേശങ്ങൾ നൽകും. വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബും ഉന്നതവിദ്യാഭ്യാസ സെക്രട്ടറി കെ.എം എബ്രഹാമും യോഗത്തിൽ പങ്കെടുക്കും. കുസാറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലെ സിൻഡിക്കേറ്റ് ഹാളിലാണ് യോഗം നടക്കുന്നത്.

കേരളാ, എം.ജി, കുസാറ്റ്, കാലിക്കറ്റ് സർവ്വകലാശാലകളുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുടെയും ചില വി.സിമാരുടെ യോഗ്യത സംബന്ധിച്ച തർക്കങ്ങളുടെയും പശ്ചാത്തലത്തിലാണ് യോഗം നടക്കുന്നത്.