എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

എന്എസ്എസ് ജനറല് സെക്രട്ടറി സുകുമാരന് നായര്ക്കെതിരെ അന്വേഷണത്തിന് വിജിലന്സ് കോടതി ഉത്തരവ്. തുരുത്തി എന്എസ്എസ് ഹോമിയോ മെഡിക്കല് കോളേജിലെ നിയമനത്തിന്റെ പേരിലുയര്ന്ന പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഹോമിയോ കോളേജ് പ്രിന്സിപ്പല് വേണുഗോപാലും മറ്റ് നാലുപേര്ക്കെതിരെയും അന്വേഷണം ഉണ്ടാകും.
 | 

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

കോട്ടയം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്. തുരുത്തി എന്‍എസ്എസ് ഹോമിയോ മെഡിക്കല്‍ കോളേജിലെ നിയമനത്തിന്റെ പേരിലുയര്‍ന്ന പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഹോമിയോ കോളേജ് പ്രിന്‍സിപ്പല്‍ വേണുഗോപാലും മറ്റ് നാലുപേര്‍ക്കെതിരെയും അന്വേഷണം ഉണ്ടാകും.

റീഡര്‍ തസ്തികയിലേക്ക് നടന്ന നിയമനത്തിനെതിരെയാണ് പരാതി ഉയര്‍ന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായെത്തിയ രണ്ട് പേരെ നിയമിച്ചു എന്നാണ് പരാതി. കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലും പതോളജി വിഭാഗത്തിലുമാണ് മാനദണ്ഡങ്ങള്‍ പാലിക്കാതെ നിയമനം നടന്നത്.

ഹോമിയോ കോളേജ് ചെയര്‍മാന്‍ സുകുമാരന്‍ നായര്‍, പ്രിന്‍സിപ്പല്‍ വേണുഗോപാല്‍, വ്യാജരേഖ ഹാജരാക്കിയ ഡോക്ടര്‍ വിനോദ്കുമാര്‍, ഡോക്ടര്‍ ശ്രീദേവി, കണ്‍ട്രോളിംഗ് ഓഫീസര്‍ നിഷ പോള്‍, ആര്‍.വി.എസ് ഹോമിയോ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ റൂഫസ് എന്നിവര്‍ക്കതിരെയാണ് അന്വേഷണം.