ബാർ കോഴ: മാണി ഒന്നാം പ്രതി

ബാർ കോഴ ആരോപണത്തിൽ മന്ത്രി കെ.എം മാണിയെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. മാണി 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. വിജിലൻസ് എസ്.പി സുകേശനാണ് അന്വേഷണ ചുമതല.
 | 

ബാർ കോഴ: മാണി ഒന്നാം പ്രതി
തിരുവനന്തപുരം: 
ബാർ കോഴ ആരോപണത്തിൽ മന്ത്രി കെ.എം മാണിയെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. മാണി 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. വിജിലൻസ് എസ്.പി സുകേശനാണ് അന്വേഷണ ചുമതല. ബാർ ഹോട്ടൽ അസോസിയേഷൻ നേതാവ് ബിജു രമേശിന്റെ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മാണിക്കെതിരെ കേസെടുത്തിരിക്കുന്നത്.

ആരോപണം സംബന്ധിച്ച് വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മാണിക്കെതിരെ കേസെടുക്കാൻ ആവശ്യമായ വിവരങ്ങൾ ലഭിച്ചിരുന്നു. മാണിയെ പ്രതിയാക്കാമെന്ന് വിജിലൻസ് ലീഗൽ അഡ്വൈസർ നിയമോപദേശം നൽകിയിരുന്നു.

മാണിക്ക് പണം നൽകാൻ പോയ ബാർ അസോസിയേഷൻ പ്രതിനിധികളെ താനാണ് കാറിൽ കൊണ്ടു പോയതെന്നും മന്ത്രിയെ കാണാൻ പോകുമ്പോൾ ഇവരുടെ കൈയിൽ ഒരു പെട്ടിയുണ്ടായിരുന്നതായും അമ്പിളി മൊഴി നൽകിയിരുന്നു. പെട്ടിയിൽ 35 ലക്ഷം രൂപയാണെന്ന് ഇവരുടെ സംസാരത്തിൽ നിന്ന് ബോധ്യമായതായും മന്ത്രിയെ കണ്ട് തിരിച്ചുവരുമ്പോൾ നേതാക്കളുടെ കൈയിൽ പെട്ടിയുണ്ടായിരുന്നില്ലെന്നും മൊഴിയിലുണ്ട്.