ബാലഭാസ്‌കറിന്റെയും ഭാര്യയുടെയും ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ തുടരും

കാറപകടത്തില് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില് കഴിയുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും ഭാര്യ ലക്ഷ്മിയുടെയും ആരോഗ്യനിലയില് കാര്യമായ പുരോഗതിയുള്ളതായി ആശുപത്രി വൃത്തങ്ങള്. ഇരുവരും മരുന്നുകളോട് പൂര്ണമായും പ്രതികരിച്ച് തുടങ്ങിയതായി അദ്ദേഹത്തെ പരിശോധിക്കുന്ന ഡോക്ടര്മാര് അറിയിച്ചു. അതേസമയം ഒരാഴ്ച്ച കൂടി ഇരുവരും വെന്റിലേറ്ററില് തുടരേണ്ടിവരുമെന്നാണ് സൂചന.
 | 

ബാലഭാസ്‌കറിന്റെയും ഭാര്യയുടെയും ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ തുടരും

തിരുവനന്തപുരം: കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും ഭാര്യ ലക്ഷ്മിയുടെയും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുള്ളതായി ആശുപത്രി വൃത്തങ്ങള്‍. ഇരുവരും മരുന്നുകളോട് പൂര്‍ണമായും പ്രതികരിച്ച് തുടങ്ങിയതായി അദ്ദേഹത്തെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം ഒരാഴ്ച്ച കൂടി ഇരുവരും വെന്റിലേറ്ററില്‍ തുടരേണ്ടിവരുമെന്നാണ് സൂചന.

ശനിയാഴ്ച്ച ബാലഭാസ്‌കറിന്റെ കാലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഓപ്പറേഷന്‍ വിജയമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ലക്ഷ്മിയും വാഹനമോടിച്ചിരുന്ന ഡ്രൈവറും നിലവില്‍ വെന്റിലേറ്ററിലാണ്. അപകടത്തില്‍ കൂടുതല്‍ പരിക്കേറ്റിരിക്കുന്നത് ബാലഭാസ്‌കറിനാണ്. ഞായറാഴ്ച സ്‌കാനിങ്ങും മറ്റു പരിശോധനകളും നടത്തിയിരുന്നു. ഇവരുടെ ചികിത്സയ്ക്കായി എയിംസില്‍ നിന്ന് വിദഗ്ദ്ധരായ ന്യൂറോ സര്‍ജന്മാരെ എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

എയിംസിലെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാരും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇക്കാര്യം എയിംസ് ഡയറക്ടര്‍ ഡോ. ഗൗലേറിയോടും കേന്ദ്രമന്ത്രി ജെ.പി. നദ്ദയോടും സംസാരിച്ചതായി എം.പി ശശി തരൂര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. തൃശ്ശൂരില്‍ നിന്നും ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേയ്ക്ക് മടങ്ങുന്ന വഴിക്കാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെടുന്നത്. അപകടത്തില്‍ 2 വയസുകാരിയായ ഇവരുടെ മകള്‍ കൊല്ലപ്പെട്ടിരുന്നു.