സോഷ്യല്‍ മീഡിയയില്‍ അശ്ലീല പ്രചരണം; വ്‌ളോഗറെ കൈകാര്യം ചെയ്ത് ഭാഗ്യലക്ഷ്മിയും സംഘവും; വീഡിയോ

യൂട്യൂബിലൂടെ അശ്ലീല പ്രചരണം നടത്തിയ വ്ളോഗറെ കൈകാര്യം ചെയ്ത് ഡബ്ബിംഗ് ആര്ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും സംഘവും.
 | 
സോഷ്യല്‍ മീഡിയയില്‍ അശ്ലീല പ്രചരണം; വ്‌ളോഗറെ കൈകാര്യം ചെയ്ത് ഭാഗ്യലക്ഷ്മിയും സംഘവും; വീഡിയോ

തിരുവനന്തപുരം: യൂട്യൂബിലൂടെ അശ്ലീല പ്രചരണം നടത്തിയ വ്‌ളോഗറെ കൈകാര്യം ചെയ്ത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും സംഘവും. ഡോ.വിജയ് പി.നായര്‍ എന്ന യൂട്യൂബറെയാണ് ഇവര്‍ കരിഓയില്‍ ഒഴിച്ച് മര്‍ദ്ദിച്ചത്. കവയിത്രിയും സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷയുമായിരുന്ന സുഗതകുമാരിയെക്കുറിച്ച് ഇയാള്‍ അശ്ലീലം പറഞ്ഞുവെന്നും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളെ കുറിച്ച് അപവാദ പ്രചാരണം നടത്തിയെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു. ദിയ സന ഉള്‍പ്പെടെയുള്ളവര്‍ ഇയാള്‍ക്കെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തു.

ദൃശ്യങ്ങള്‍ ഫെയിസ്ബുക്ക് ലൈവ് ചെയ്തു കൊണ്ടായിരുന്നു പ്രതിഷേധം. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന പേരിലാണ് വിജയ് പി. നായര്‍ യൂട്യൂബില്‍ ചാനല്‍ നടത്തുന്നത്. അശ്ലീല ഉള്ളടക്കം മാത്രമാണ് ഇയാളുടെ വീഡിയോകളിലുള്ളത്. ഇയാളുടെ ലാപ് ടോപ്പ് പിടിച്ചെടുത്ത സംഘം തിരുവനന്തപുരം പോലീസ് കമ്മീഷണറെ ഏല്‍പിച്ചു. ഇയാളെക്കുറിച്ച് നേരത്തേ പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും പോലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

വീഡിയോ കാണാം