കോണ്‍ഗ്രസില്‍ കലാപം രൂക്ഷം; മാണിയെ സ്വീകരിച്ച യുഡിഎഫ് യോഗത്തില്‍ നിന്ന് സുധീരന്‍ ഇറങ്ങിപ്പോയി

കെ.എം.മാണിയെ സ്വീകരിച്ച യുഡിഎഫ് യോഗത്തില് നിന്ന് മുന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് ഇറങ്ങിപ്പോയി. കേരള കോണ്ഗ്രസിന് രാജ്യസഭാ സീറ്റ് നല്കാനുള്ള തീരുമാനത്തിനെതിരെ യോഗത്തില് സുധീരന് പൊട്ടിത്തെറിച്ചിരുന്നു. ഈ തീരുമാനത്തിന്റെ ഗുണഭോക്താവ് ബിജെപിയാണ്. ഇത് യുഡിഎഫിന്റെ നാശത്തിന് കാറമാകുമെന്നും സുധീരന് പറഞ്ഞു. നേതൃത്വം തീരുമാനം പുനഃപരിശോധിക്കണമെന്നും കന്റോണ്മെന്റിനു പുറത്തുവെച്ച് മാധ്യമങ്ങളോട് സുധീരന് പറഞ്ഞു.
 | 

കോണ്‍ഗ്രസില്‍ കലാപം രൂക്ഷം; മാണിയെ സ്വീകരിച്ച യുഡിഎഫ് യോഗത്തില്‍ നിന്ന് സുധീരന്‍ ഇറങ്ങിപ്പോയി

തിരുവനന്തപുരം: കെ.എം.മാണിയെ സ്വീകരിച്ച യുഡിഎഫ് യോഗത്തില്‍ നിന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ ഇറങ്ങിപ്പോയി. കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കാനുള്ള തീരുമാനത്തിനെതിരെ യോഗത്തില്‍ സുധീരന്‍ പൊട്ടിത്തെറിച്ചിരുന്നു. ഈ തീരുമാനത്തിന്റെ ഗുണഭോക്താവ് ബിജെപിയാണ്. ഇത് യുഡിഎഫിന്റെ നാശത്തിന് കാറമാകുമെന്നും സുധീരന്‍ പറഞ്ഞു. നേതൃത്വം തീരുമാനം പുനഃപരിശോധിക്കണമെന്നും കന്റോണ്‍മെന്റിനു പുറത്തുവെച്ച് മാധ്യമങ്ങളോട് സുധീരന്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിക്കൊണ്ട് യുഡിഎഫിലേക്ക് തിരികെ ക്ഷണിച്ചതിനെതിരെ പാര്‍ട്ടിയില്‍ കലാപം പുകയുകയാണ്. കെ.മുരളീധരന്‍ യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടുനിന്നുകൊണ്ടാണ് പ്രതിഷേധം അറിയിച്ചത്. രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം മുന്നണിയില്‍ തിരികെയെത്തിയ മാണി ഇന്ന് യുഡിഎഫ് യോഗത്തില്‍ എത്തുകയും ചെയ്തു.