എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് വി.പി.സാനു വിവാഹിതനാകുന്നു; വധു ഗാഥ എം.ദാസ്

എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി.പി.സാനു വിവാഹിതനാകുന്നു
 | 
എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് വി.പി.സാനു വിവാഹിതനാകുന്നു; വധു ഗാഥ എം.ദാസ്

മലപ്പുറം: എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് വി.പി.സാനു വിവാഹിതനാകുന്നു. രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയായ ഗാഥ എം ദാസാണ് വധു. ഡിസംബര്‍ 30നാണ് വിവാഹം. മലപ്പുറം വളാഞ്ചേരിയിലെ സാഗര്‍ ഓഡിറ്റോറിയത്തില്‍ അന്ന് വിവാഹ സത്കാരം നടക്കും.

Posted by V P SANU on Saturday, November 9, 2019

ഫെയിസ്ബുക്ക് പോസ്റ്റില്‍ സാനു തന്നെയാണ് വിവാഹക്കാര്യം അറിയിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് സിപിഎം സ്ഥാനാര്‍ത്ഥിയായി സാനു മത്സരിച്ചിരുന്നു. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായിരുന്നു സാനു. പി.കെ.കുഞ്ഞാലിക്കുട്ടിയായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.