മുഖ്യമന്ത്രിയാകാൻ നടന്ന വിദ്വാൻ മുഖ്യപ്രതിയായി: വി.എസ്

മുഖ്യമന്ത്രിയാകാൻ നടന്ന വിദ്വാൻ ഇപ്പോൾ മുഖ്യപ്രതിയായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ. മാണിയെ വിശുദ്ധനായി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നും വി.എസ് പരിഹസിച്ചു.
 | 

മുഖ്യമന്ത്രിയാകാൻ നടന്ന വിദ്വാൻ മുഖ്യപ്രതിയായി: വി.എസ്
തിരുവനന്തപുരം:
മുഖ്യമന്ത്രിയാകാൻ നടന്ന വിദ്വാൻ ഇപ്പോൾ മുഖ്യപ്രതിയായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ. മാണിയെ വിശുദ്ധനായി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നും വി.എസ് പരിഹസിച്ചു. ബാർ തൊഴിലാളികൾ മരിച്ചപ്പോൾ മുഖ്യമന്ത്രി മദ്യനയം മാറ്റാൻ തയ്യാറായി. എന്നാൽ പത്തൊമ്പത് കെ.എസ്.ആർ.ടി.സി മുൻ ജീവനക്കാർ മരിച്ചപ്പോൾ മുഖ്യമന്ത്രിക്ക് അനക്കമില്ലെന്നും മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും വി.എസ് സഭയിൽ ആവശ്യപ്പെട്ടു.
കെ.എസ്.ആർ.ടി.സിയിലെ പ്രശ്‌നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി അടുത്തയാഴ്ച യോഗ ചേരുമെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു. ഗതാഗത, ധനമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. ഇതോടെ പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.