‘വടക്കൂന്നും തെക്കൂന്നുമൊക്കെ’ പുറത്തേക്ക് പോകുന്നത് പത്താളുടെ പിന്തുണയില്ലാത്തവര്‍; വി.ടി ബല്‍റാം

ടോം വടക്കന്റെ ബി.ജെ.പി പ്രവേശനത്തില് പ്രതികരണവുമായി കോണ്ഗ്രസ് എം.എല്.എ വി.ടി. ബല്റാം. വടക്കൂന്നും തെക്കൂന്നുമൊക്കെ കോണ്ഗ്രസില് നിന്ന് പുറത്തേക്ക് പോകുന്നത് സ്വന്തം നാട്ടില്പ്പോലും പത്താളുടെ പിന്തുണയില്ലാത്തവരാണെന്ന് ബല്റാം ഫെയിസ്ബുക്കില് കുറിച്ചു. ഒറ്റക്ക് പത്തുലക്ഷം ആളുകളുടെ റാലി സംഘടിപ്പിക്കാന് കഴിയുന്ന ഹാര്ദ്ദിക് പട്ടേലിനെപ്പോലുള്ളവരാണ് കോണ്ഗ്രസിലേക്ക് കടന്നു വരുന്നതെന്ന് ഈയവസരത്തില് മറക്കരുതെന്നും ബല്റാം ചൂണ്ടിക്കാണിച്ചു.
 | 
‘വടക്കൂന്നും തെക്കൂന്നുമൊക്കെ’ പുറത്തേക്ക് പോകുന്നത് പത്താളുടെ പിന്തുണയില്ലാത്തവര്‍; വി.ടി ബല്‍റാം

കൊച്ചി: ടോം വടക്കന്റെ ബി.ജെ.പി പ്രവേശനത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എം.എല്‍.എ വി.ടി. ബല്‍റാം. വടക്കൂന്നും തെക്കൂന്നുമൊക്കെ കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക് പോകുന്നത് സ്വന്തം നാട്ടില്‍പ്പോലും പത്താളുടെ പിന്തുണയില്ലാത്തവരാണെന്ന് ബല്‍റാം ഫെയിസ്ബുക്കില്‍ കുറിച്ചു. ഒറ്റക്ക് പത്തുലക്ഷം ആളുകളുടെ റാലി സംഘടിപ്പിക്കാന്‍ കഴിയുന്ന ഹാര്‍ദ്ദിക് പട്ടേലിനെപ്പോലുള്ളവരാണ് കോണ്‍ഗ്രസിലേക്ക് കടന്നു വരുന്നതെന്ന് ഈയവസരത്തില്‍ മറക്കരുതെന്നും ബല്‍റാം ചൂണ്ടിക്കാണിച്ചു.

എഐസിസി സെക്രട്ടറി, കോണ്‍ഗ്രസ് മാധ്യമ വിഭാഗം കണ്‍വീനര്‍, എഐസിസി വക്താവ് തുടങ്ങി ശ്രദ്ധേയമായ ചുമതലകള്‍ വഹിച്ചിട്ടുള്ള വ്യക്തിയാണ് ടോം വടക്കന്‍. തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ വടക്കന്‍ നിര്‍ണായക നീക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും സീറ്റ് നല്‍കാന്‍ നേതൃത്വം തയ്യാറായില്ല. ഇത്തവണയും സീറ്റ് നല്‍കാന്‍ നേതൃത്വം തയ്യാറാകില്ലെന്ന് വ്യക്തമായതോടെയാണ് വടക്കന്‍ കൂടുമാറിയതെന്നാണ് സൂചന.

വടക്കൂന്നും തെക്കൂന്നുമൊക്കെ കോൺഗ്രസിൽ നിന്ന് പുറത്തേക്ക് പോകുന്നത് സ്വന്തം നാട്ടിൽപ്പോലും പത്താളുടെ…

Posted by VT Balram on Thursday, March 14, 2019