‘ഇനിയുള്ള കാലം നമ്മള് പാടാണ്ടിരുന്നാല്‍, നാടിന്റെ നട്ടെല്ല് പൊട്ടി നമ്മള് ചാവും’; പ്രതിഷേധ ഗാനവുമായി ബല്‍റാം; വീഡിയോ

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ സംഗമത്തില് ഗാനമാലപിച്ച് വി.ടി.ബല്റാം എംഎല്എ.
 | 
‘ഇനിയുള്ള കാലം നമ്മള് പാടാണ്ടിരുന്നാല്‍, നാടിന്റെ നട്ടെല്ല് പൊട്ടി നമ്മള് ചാവും’; പ്രതിഷേധ ഗാനവുമായി ബല്‍റാം; വീഡിയോ

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ സംഗമത്തില്‍ ഗാനമാലപിച്ച് വി.ടി.ബല്‍റാം എംഎല്‍എ. ‘ഇനിയുള്ള കാലം നമ്മള് പാടാണ്ടിരുന്നാല്‍ നാടിന്റെ നട്ടെല്ല് പൊട്ടി നമ്മള് ചാവും’ എന്ന ഗാനമാണ് മറ്റു ഗായകര്‍ക്കൊപ്പം ബല്‍റാം ആലപിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്ന ബല്‍റാം സോഷ്യല്‍ മീഡിയയില്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങളും പങ്കുവെക്കാറുണ്ട്.

സംസ്ഥാനത്ത് ശക്തമായ പ്രതിഷേധ പരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. നാളെ കൊച്ചിയില്‍ പീപ്പിള്‍സ് ലോങ് മാര്‍ച്ചും ചലച്ചിത്ര പ്രവര്‍ത്തകരുടെ പ്രതിഷേധവും നടക്കും. വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ മാര്‍ച്ചില്‍ പങ്കെടുക്കും. തൃശൂരില്‍ ഇന്ന് വൈകിട്ട് സംയുക്ത പ്രതിഷേധം നടക്കും.