വീട് വാഗ്ദാനം ചെയ്തു ചതിച്ചു; മഞ്ജു വാര്യരുടെ വീടിന് മുന്നില്‍ കുടില്‍ക്കെട്ടി സമരത്തിനൊരുങ്ങി ആദിവാസികള്‍

പ്രശസ്ത സിനിമാ താരം മഞ്ജു വാര്യര് വീട് വെച്ചുനല്കാമെന്ന് പറഞ്ഞ് വഞ്ചിച്ചതായി വയനാട് പരക്കുനി കോളനിയിലെ ആദിവാസി കുടുംബങ്ങള്. താരം വീട് വെച്ചു തരാമെന്ന് ഒന്നര വര്ഷം മുന്പ് കോളനിയിലെത്തി വാക്ക് നല്കിയിരുന്നു. എന്നാല് നാളിതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരു നടപടിക്രമങ്ങളും നടന്നിട്ടില്ല. ഈ സാഹചര്യം തുടര്ന്നാല് താരത്തിന്റെ തൃശൂരിലെ വസതിക്ക് മുന്നില് കുടില് കെട്ട് സമരം ആരംഭിക്കുമെന്നും കുടുംബങ്ങള് വ്യക്തമാക്കി.
 | 
വീട് വാഗ്ദാനം ചെയ്തു ചതിച്ചു; മഞ്ജു വാര്യരുടെ വീടിന് മുന്നില്‍ കുടില്‍ക്കെട്ടി സമരത്തിനൊരുങ്ങി ആദിവാസികള്‍

കല്‍പ്പറ്റ: പ്രശസ്ത സിനിമാ താരം മഞ്ജു വാര്യര്‍ വീട് വെച്ചുനല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചതായി വയനാട് പരക്കുനി കോളനിയിലെ ആദിവാസി കുടുംബങ്ങള്‍. താരം വീട് വെച്ചു തരാമെന്ന് ഒന്നര വര്‍ഷം മുന്‍പ് കോളനിയിലെത്തി വാക്ക് നല്‍കിയിരുന്നു. എന്നാല്‍ നാളിതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരു നടപടിക്രമങ്ങളും നടന്നിട്ടില്ല. ഈ സാഹചര്യം തുടര്‍ന്നാല്‍ താരത്തിന്റെ തൃശൂരിലെ വസതിക്ക് മുന്നില്‍ കുടില്‍ കെട്ട് സമരം ആരംഭിക്കുമെന്നും കുടുംബങ്ങള്‍ വ്യക്തമാക്കി.

ജില്ലാ ഭരണകൂടവുമായി യോജിച്ച് പദ്ധതി നടപ്പിലാക്കുമെന്നായിരുന്നു ഒന്നര വര്‍ഷങ്ങള്‍ക്ക് മുന്‍പ് മഞ്ജു വാര്യര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിക്രമങ്ങളും പൂര്‍ത്തിയായിട്ടില്ലെന്നാണ് നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. മഞ്ജു വാര്യരുടെ വാഗ്ദാനം നിലനില്‍ക്കുന്നതിനാല്‍ മറ്റു പദ്ധതികളൊന്നും ഇവരെ തേടിയെത്തുന്നില്ലെന്നും കുടുംബങ്ങള്‍ പറയുന്നു. വീട് അടിസ്ഥാന ആവശ്യമാണ്. അക്കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ തങ്ങള്‍ക്ക് സമരം അല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നും ആദിവാസികള്‍ പറയുന്നു.

ഫെബ്രുവരി 13 ന് തൃശ്‌സൂരിലെ വീടിന് മുന്നില്‍ കുടില്‍ കെട്ടി സമരം തുടങ്ങുമെന്ന് ആദിവാസികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തങ്ങളുടെ ആവശ്യം നേരത്തെ ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നതായും കോളനി നിവാസികള്‍ വ്യക്തമാക്കി.