ഓമനക്കുട്ടന്‍ പിരിച്ചത് വെറും 70 രൂപ; ക്യാമ്പിലെ അന്തേവാസികള്‍ പറയുന്നു; വീഡിയോ

ദുരിതാശ്വാസ ക്യാമ്പില് പണപ്പിരിവ് നടത്തിയെന്ന ആരോപണത്തില് സിപിഎം സസ്പെന്ഡ് ചെയ്ത ഓമനക്കുട്ടന് പിരിച്ചത് വെറും 70 രൂപ.
 | 
ഓമനക്കുട്ടന്‍ പിരിച്ചത് വെറും 70 രൂപ; ക്യാമ്പിലെ അന്തേവാസികള്‍ പറയുന്നു; വീഡിയോ

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന ആരോപണത്തില്‍ സിപിഎം സസ്‌പെന്‍ഡ് ചെയ്ത ഓമനക്കുട്ടന്‍ പിരിച്ചത് വെറും 70 രൂപ. ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ കമ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികളില്‍ നിന്ന് സിപിഎം പ്രാദേശിക നേതാവായ ഓമനക്കുട്ടന്‍ പിരിവ് നടത്തിയെന്നാണ് ആരോപണമുയര്‍ന്നത്. ആരോ മൊബൈലില്‍ ചിത്രീകരിച്ച വീഡിയോ പിന്നീട് വാര്‍ത്തയാകുകയും ഓമനക്കുട്ടനെതിരെ സിപിഎം നടപടിയെടുക്കുകയും ചെയ്തു. പിന്നീട് ഓമനക്കുട്ടനെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ അത്തരമൊരു പണപ്പിരിവ് ഇദ്ദേഹം നടത്തിയിട്ടില്ലെന്നാണ് ക്യാമ്പിലുള്ളവര്‍ പറയുന്നത്.

ക്യാമ്പിലെ ചെലവുകള്‍ സര്‍ക്കാരില്‍ നിന്നാണെന്നാണ് റവന്യൂ ഉദ്യോഗസ്ഥന്‍മാര്‍ പറയുന്നതെങ്കിലും തങ്ങള്‍ക്ക് വര്‍ഷങ്ങളായി അത് ലഭിച്ചിട്ടില്ലെന്നാണ് അന്തേവാസികള്‍ വ്യക്തമാക്കുന്നത്. ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ പട്ടികജാതി കോളനിയില്‍ നിന്നുള്ളവരാണ് ഇവിടത്തെ അന്തേവാസികള്‍. ക്യാമ്പിലേക്ക് അരി വാങ്ങിക്കൊണ്ട് വന്ന വകയില്‍ ഓട്ടോക്കൂലി നല്‍കുന്നതിനായി കയ്യിലുള്ള പണം തികയാതെ വന്നപ്പോളാണ് ഓമനക്കുട്ടന്‍ മറ്റുള്ളവരില്‍ നിന്ന് പണം പിരിച്ച് നല്‍കിയത്. ഇക്കാര്യമാണ് ക്യാമ്പിലുള്ളവരും സാക്ഷ്യപ്പെടുത്തുന്നത്.

വര്‍ഷങ്ങളായി മഴക്കാലത്ത് ദുരിതാശ്വാസ ക്യാമ്പ് നടത്തുന്ന കമ്യൂണിറ്റി ഹാളില്‍ വൈദ്യുതി കണക്ഷന്‍ പോലുമില്ല. അടുത്തുള്ള വീടുകളില്‍ നിന്നാണ് വൈദ്യുതി കണക്ഷന്‍ എടുക്കുന്നത്. അതിനുള്ള പണവും തങ്ങള്‍ പിരിവെടുത്ത് നല്‍കുകയായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കുന്നു.

വീഡിയോ കാണാം

സി പി എം കാരൻ ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവു നടത്തിയേ …….. !!! ഇന്ന് ഫേസൂക്കിലും ചാനലിലും ചിലർ ആഘോഷിച്ച വാർത്ത . കണ്ടപ്പോൾ ആദ്യം കടുത്ത രോഷം തോന്നിയിരുന്നു. എന്നാൽ സത്യമെന്താണെന്ന് ഇവർ പറയുന്നു. പട്ടികജാതിക്കാർക്കു ഭൂരിപക്ഷമുള്ള ക്യാമ്പ്. കറണ്ടില്ല . ചോദിച്ചാൽ കിട്ടത്തുമില്ല. ചന്തയിൽപ്പോയി ഓട്ടോയിൽ സാധനം വാങ്ങി വരുന്ന ചെലവ് കാശ് ഞങ്ങളെല്ലാരും ചേർന്ന് എടുക്കുവാ. വെറും എഴുപതു രൂപയാ ഞങ്ങടെ എല്ലാരടേം കൈയീന്ന് ഓമനക്കുട്ടൻ മേടിച്ചത് . അത് അവന് അരി മേടിക്കാനല്ല. അവനും ഈ ക്യാമ്പിലാ സാറേ . അപവാദമാക്കി ഈ സംഭവം ഏതോ വിരുതന്മാർ പടച്ചു വിട്ടപ്പോൾ തിടുക്കത്തിൽ പാർട്ടി നടപടിയും. കടുത്ത വിയോയിപ്പ് . എനിക്ക് എന്റെയീ കൂടപ്പിറപ്പുകളെയാണ് വിശ്വാസം. പോയിനെടാ ഹരിശ്ചന്മാരേ . യഥാർത്ഥ കാട്ടുകള്ളന്മാരെ തൊടാൻ എല്ലുറപ്പില്ലാത്ത നാറികൾ .

Posted by Anil Aksharasree on Friday, August 16, 2019