ആന്ധ്രയില്‍ അജ്ഞാതരോഗം ബാധിച്ച് ഒരു മരണം; 292 പേര്‍ ചികിത്സയില്‍

ആന്ധ്രാപ്രദേശില് അജ്ഞാതരോഗം ബാധിച്ച് 292 പേര് ചികിത്സയില്.
 | 
ആന്ധ്രയില്‍ അജ്ഞാതരോഗം ബാധിച്ച് ഒരു മരണം; 292 പേര്‍ ചികിത്സയില്‍

അമരാവതി: ആന്ധ്രാപ്രദേശില്‍ അജ്ഞാതരോഗം ബാധിച്ച് 292 പേര്‍ ചികിത്സയില്‍. എല്ലൂരുവിലാണ് ദുരൂഹ രോഗം പ്രത്യക്ഷപ്പെട്ടത്. രോഗികള്‍ക്ക് ഛര്‍ദ്ദി, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയും ബോധരഹിതരാവുകയുമാണ്. 292 പേര്‍ രോഗബാധിതരായി ആശുപത്രികളില്‍ എത്തി. ഇവരില്‍ 140 പേര്‍ ആശുപത്രി വിട്ടതായാണ് റിപ്പോര്‍ട്ട്. രോഗലക്ഷണങ്ങളുമായി വിജയവാഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 45 കാരന്‍ മരിച്ചു.

രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നവരില്‍ മിക്കയാളുകള്‍ക്കും വളരെ വേഗം തന്നെ രോഗമുക്തിയുണ്ടാകുന്നുണ്ട്. എങ്കിലും 7 പേരെ വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റി. ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ പ്രദേശത്തേക്ക് വിന്യസിച്ചിരിക്കുകയാണ്. സംസ്ഥാന ആരോഗ്യ കമ്മീഷണറു പ്രദേശത്ത് എത്തിയിട്ടുണ്ട്.

ആശുപത്രിയില്‍ എത്തിച്ച രോഗികള്‍ക്ക് രക്തപരിശോധനയും സിടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകളും നടത്തിയെങ്കിലും രോഗകാരണം വ്യക്തമായിട്ടില്ല. മറ്റു വിദഗ്ദ്ധ പരിശോധനകളുടെ ഫലം ലഭ്യമായിട്ടില്ല. ജലമലിനീകരണമാണോ കാരണം എന്നറിയാന്‍ ഇ-കോളി പരിശോധനാ ഫലങ്ങള്‍ കൂടി ലഭ്യമാകണമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.