ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ ഏറ്റുമുട്ടല്‍; ആറ് സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു

ഇന്തോ-ടിബറ്റന് ബോര്ഡര് പോലീസിലുണ്ടായ സംഘര്ഷത്തില് ആറ് സേനാംഗങ്ങള് കൊല്ലപ്പെട്ടു.
 | 
ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ ഏറ്റുമുട്ടല്‍; ആറ് സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു

റായ്പൂര്‍: ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. ചത്തീസ്ഗഢിലെ നാരായണ്പൂരില്‍ പോസ്റ്റ് ചെയ്തിരുന്ന പോലീസുകാര്‍ തമ്മിലുണ്ടാ ഏറ്റുമുട്ടല്‍ വെടിവെയ്പ്പില്‍ കലാശിക്കുകയായിരുന്നു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.

ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് കാരണമെന്നാണ് വിവരം. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ (ഐടിബിടി) 45 ബറ്റാലിയനിലെ കദേനാര്‍ ക്യാമ്പിലാണ് സംഭവമുണ്ടായത്. വാക്കുതര്‍ക്കത്തിനിടെ ഒരു സേനാംഗം സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സഹപ്രവര്‍ത്തകര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.

ഇയാള്‍ മറ്റുള്ളവരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. സംഭവത്തെക്കുറിച്ച് ഐടിബിടി അന്വേഷണം ആരംഭിച്ചതായി നാരായണ്‍പൂര്‍ എസ്.പി മോഹിത് ഗാര്‍ഗ് അറിയിച്ചു. ഐടിബിടി അന്വേഷണം ആരംഭിച്ചു