നടന്‍ നാഗാര്‍ജുനയുടെ ഫാം ഹൗസില്‍ ആറുമാസം പഴകിയ അജ്ഞാത മൃതദേഹം കണ്ടെത്തി

കൂടുതല് പരിശോധനകള് നടത്തിയാല് മാത്രമെ മൃതദേഹവുമായി ബന്ധപ്പെട്ട വിവരങ്ങള് ലഭ്യമാവുയെന്ന് പോലീസ് വ്യക്തമാക്കി.
 | 
നടന്‍ നാഗാര്‍ജുനയുടെ ഫാം ഹൗസില്‍ ആറുമാസം പഴകിയ അജ്ഞാത മൃതദേഹം കണ്ടെത്തി

ഹൈദരാബാദ്: തെലുങ്കു സൂപ്പര്‍ താരം നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള ഫാംഹൗസില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിയാകാനാത്ത വിധം അഴുകിയ നിലയിലാണ്. മൃതദേഹത്തിന് ആറ് മാസത്തെ പഴക്കമുണ്ടാകുമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ജോലിക്കെത്തിയ തൊഴിലാളികളാണ് മൃതദഹേം കണ്ടെത്തിയത്.

കൂടുതല്‍ പരിശോധനകള്‍ നടത്തിയാല്‍ മാത്രമെ മൃതദേഹവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാവുയെന്ന് പോലീസ് വ്യക്തമാക്കി. തെലുങ്കാനയിലെ രങ്കറെഡ്ഡിയില്‍ പാപ്പിറെഡ്ഡിഗുഡയിലുള്ള ഈ ഫാം ഹൗസ് ഏതാണ്ട് ഒരു വര്‍ഷം മുന്‍പാണ് സൂപ്പര്‍ താരം സ്വന്തമാക്കുന്നത്. 40 ഏക്കര്‍ വരുന്ന ഭൂമിയിലാണ് ഫാം സ്ഥിതി ചെയ്യുന്നത്. താരം ഇടയ്ക്ക് ഫാം സന്ദര്‍ശിക്കാറുമുണ്ട്. മൃതദേഹം കണ്ടെത്തിയത് ഫാമിനുള്ളിലായതിനാല്‍ താരത്തിന്റെ ചോദ്യം ചെയ്യുമെന്നും അഭ്യുഹങ്ങളുണ്ട്.