ആറ് സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് എച്ച്1എന്‍1 ബാധ; ചീഫ് ജസ്റ്റിസ് യോഗം വിളിച്ചു

ആറ് സുപ്രീം കോടതി ജഡ്ജിമാര്ക്ക് എച്ച്1എന്1 രോഗബാധ. ജസ്റ്റിസ് ഡ്.വൈ.ചന്ദ്രചൂഡ് ആണ് ഇക്കാര്യം കോടതിയില് അറിയിച്ചത്.
 | 
ആറ് സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് എച്ച്1എന്‍1 ബാധ; ചീഫ് ജസ്റ്റിസ് യോഗം വിളിച്ചു

ന്യൂഡല്‍ഹി: ആറ് സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് എച്ച്1എന്‍1 രോഗബാധ. ജസ്റ്റിസ് ഡ്.വൈ.ചന്ദ്രചൂഡ് ആണ് ഇക്കാര്യം കോടതിയില്‍ അറിയിച്ചത്. ജസ്റ്റിസുമാരായ മോഹന ശാന്തന ഗൗഡര്‍, എ എസ് ബൊപ്പണ്ണ, ആര്‍ ഭാനുമതി, അബ്ദുള്‍ നസീര്‍, സഞ്ജീവ് ഖന്ന, ഇന്ദിര ബാനര്‍ജി എന്നിവര്‍ക്കാണ് പന്നിപ്പനി ബാധ സ്ഥിരീകരിച്ചത്. ഇത് ശബരിമല കേസ് പരിഗണിക്കുന്ന 9 അംഗ ബെഞ്ച് ഉള്‍പ്പെടെ രണ്ട് ഭരണഘടനാ ബെഞ്ചുകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിരിക്കുകയാണ്.

രോഗബാധയെത്തുടര്‍ന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയുടെ നേതൃത്വത്തില്‍ ജഡ്ജിമാരുടെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. രോഗബാധ തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പട്ടവെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ജസ്റ്റിസ് സഞ്ജീവ് ഖന്ന മാസ്‌ക് ധരിച്ചാണ് കോടതിയില്‍ എത്തിയത്.

കോടതിമുറികളില്‍ ജഡ്ജിമാര്‍ എത്തിച്ചേരാന്‍ വൈകുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ചേരാനും താമസമുണ്ടായി. ഇതിന് വ്യക്തമായ കാരണങ്ങളൊന്നും പുറത്തു വന്നിരുന്നില്ല. പിന്നലെയാണ് ജഡ്ജിമാര്‍ക്ക് എച്ച്1എ1 ബാധിച്ച വാര്‍ത്ത പുറത്തു വന്നത്.