ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുന്നു; മരിച്ചവരുടെ എണ്ണം 7 ആയി, വീണ്ടും യോഗം വിളിച്ച് അമിത് ഷാ

ഡല്ഹിയില് സംഘര്ഷം തുടരുന്നു. സിഎഎ വിരുദ്ധ സമരം ചെയ്തവര്ക്കെതിരെ സിഎഎ അനുകൂലികള് നടത്തിയ ആക്രമണത്തില് മരിച്ചവരുടെ എണ്ണം 7 ആയി.
 | 
ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുന്നു; മരിച്ചവരുടെ എണ്ണം 7 ആയി, വീണ്ടും യോഗം വിളിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുന്നു. സിഎഎ വിരുദ്ധ സമരം ചെയ്തവര്‍ക്കെതിരെ സിഎഎ അനുകൂലികള്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 7 ആയി. മൗജ്പുരിലും ബ്രഹ്മപുരിയിലും ഇന്നു രാവിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ കല്ലേറുണ്ടായി. ഇതേത്തുടര്‍ന്ന് ബ്രഹ്മപുരിയില്‍ പൊലീസ് ഫ്‌ളാഗ് മാര്‍ച്ച് നടത്തി. ഡല്‍ഹിയില്‍ 10 ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ വീണ്ടും ഉന്നതതല യോഗം വിളിച്ചു. 12 മണിക്കൂറിനിടെ രണ്ടാമത്തെ യോഗമാണ് വിളിച്ചിരിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ലഫ്. ഗവര്‍ണര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സംഘര്‍ഷമുണ്ടായ പ്രദേശത്തെ എംഎല്‍എമാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

പേര് ചോദിച്ചു കൊണ്ടാണ് ആക്രമണം നടത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പോലീസ് അക്രമികള്‍ക്ക് സഹായം ചെയ്യുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. കലാപത്തിന് ആഹ്വാനം നല്‍കിയ ബിജെപി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി പൊലീസില്‍ പരാതി നല്‍കി. പൗരത്വ നിയമത്തിനെതിരെ ജാഫറാബാദില്‍ റോഡ് ഉപരോധിച്ചുള്ള സമരം തുടരുകയാണ്.