കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് 719 ഡോക്ടര്‍മാര്‍ മരിച്ചുവെന്ന് ഐഎംഎ

കോവിഡ് രണ്ടാം തരംഗത്തില് രാജ്യത്ത് 719 ഡോക്ടര്മാര് മരിച്ചെന്ന് ഐഎംഎ.
 | 
കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് 719 ഡോക്ടര്‍മാര്‍ മരിച്ചുവെന്ന് ഐഎംഎ

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് 719 ഡോക്ടര്‍മാര്‍ മരിച്ചെന്ന് ഐഎംഎ. കേരളത്തില്‍ 24 ഡോക്ടര്‍മാര്‍ മരിച്ചതായും ഐഎംഎ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. കോവിഡ് മൂലം ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ മരിച്ചത് ബിഹാറിലാണ്. 111 പേരാണ് ഇവിടെ മരിച്ചത്.

ഡല്‍ഹിയില്‍ 109ഉം ഉത്തര്‍പ്രദേശില്‍ 79ഉം പശ്ചിമബംഗാളില്‍ 63ഉം രാജസ്ഥാനില്‍ 43ഉം ഡോക്ടര്‍മാര്‍ കോവിഡ് ബാധിച്ച് മരിച്ചു. പുതുച്ചേരിയിലാണ് ഏറ്റവും കുറവ്. ഒരു ഡോക്ടര്‍ മാത്രമാണ് ഇവിടെ മരിച്ചത്. ഉത്തരാഖണ്ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ രണ്ടു വീതം ഡോക്ടര്‍മാരും പഞ്ചാബില്‍ മൂന്നു ഡോക്ടര്‍മാരുമാണ് മരിച്ചത്.

ബിഹാറിലെ പ്രത്യേക സാഹചര്യം പഠിക്കാന്‍ ഐഎംഎയുടെ ബിഹാര്‍ ഘടകം പ്രത്യേക സമിതിയെ നിയോഗിച്ചു. മരിച്ച ഡോക്ടര്‍മാരുടെ കുടുംബത്തിന് 10 ലക്ഷം വീതം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. 748 ഡോക്ടര്‍മാരാണ് കോവിഡ് ആദ്യ തരംഗത്തില്‍ മരിച്ചത്.