നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത 9000 പേര്‍ ഹൈ റിസ്‌കില്‍

നിസാമുദ്ദീനിലെ മര്ക്കസില് നടന്ന മതസമ്മേളനത്തില് പങ്കെടുത്ത 9000 പേര് ഹൈ റിസ്ക് പട്ടികയില്
 | 
നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത 9000 പേര്‍ ഹൈ റിസ്‌കില്‍

ന്യൂഡല്‍ഹി: നിസാമുദ്ദീനിലെ മര്‍ക്കസില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്ത 9000 പേര്‍ ഹൈ റിസ്‌ക് പട്ടികയില്‍. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി 7600 പേരും 1300 വിദേശികളുമാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. പങ്കെടുത്തവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇനിയും ലഭ്യമാകാനുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സമ്മേളനത്തില്‍ പങ്കെടുത്ത 19 പേര്‍ കൊറോണ ബാധിച്ച് മരിച്ചിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത 1051 പേരെ ക്വാറന്റീന്‍ ചെയ്തിട്ടുണ്ടെന്ന് ഇന്നലെ കേന്ദ്രം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 23 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലെയും കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. തബ്ലീഗില്‍ പങ്കെടുക്കുകയും പങ്കെടുത്തവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തവരില്‍ 400 ഓളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ളവരാണ് ഇവരെന്നതിനാല്‍ തബ്ലീഗിനെ കൊറോണ ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. തമിഴ്നാട്ടിലാണ് തബ്ലീഗുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ സ്ഥിരീകരിച്ചത്. ആന്ധ്രപ്രദേശ്(71) ഡല്‍ഹി(53), തെലങ്കാന(23), അസം(13), മഹാരാഷ്ട്ര(12) ആന്ധമാന്‍(10), ജമ്മുകശ്മീര്‍(6) പോണ്ടിച്ചേരി(2), ഗുജറാത്ത്(2) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്കുകള്‍.