വാരാണസിയിലെ സംസ്‌കൃത സര്‍വകലാശാലയില്‍ മുഴുവന്‍ സീറ്റിലും പരാജയപ്പെട്ട് എബിവിപി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലം കൂടിയായ വാരാണസിയിലെ സമ്പൂര്ണാനന്ദ് സംസ്കൃത സര്വകലാശാലയിലാണ് എബിവിപിക്ക് കനത്ത തിരിച്ചടി ലഭിച്ചത്.
 | 
വാരാണസിയിലെ സംസ്‌കൃത സര്‍വകലാശാലയില്‍ മുഴുവന്‍ സീറ്റിലും പരാജയപ്പെട്ട് എബിവിപി

വാരാണസി: വാരാണസിയിലെ സംസ്‌കൃത സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും എബിവിപിക്ക് പരാജയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലം കൂടിയായ വാരാണസിയിലെ സമ്പൂര്‍ണാനന്ദ് സംസ്‌കൃത സര്‍വകലാശാലയിലാണ് എബിവിപിക്ക് കനത്ത തിരിച്ചടി ലഭിച്ചത്. പ്രധാനപ്പെട്ട നാല് സീറ്റുകളിലും കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യു പ്രതിനിധികള്‍ വിജയിച്ചു.

എബിവിപിയെ വന്‍ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിക്കൊണ്ടാണ് എന്‍.എസ്.യുവിന്റെ ശിവം ശുക്ല പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ലൈബ്രേറിയന്‍ സ്ഥാനങ്ങളിലേക്കും എന്‍.എസ്.യു സ്ഥാനാര്‍ത്ഥികള്‍ വന്‍ വിജയം നേടി.

ഫലപ്രഖ്യാപനത്തിന് ശേഷം തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞാ ചടങ്ങുകളും നടന്നു. വിജയിച്ചവരെ പോലീസ് സുരക്ഷയിലാണ് വീടുകളില്‍ എത്തിച്ചത്.