ലഞ്ച് ബോക്‌സ് കഴുകണമെന്ന് എയര്‍ഹോസ്റ്റസിനോട് പൈലറ്റ്; വാക്കേറ്റം, വിമാനം വൈകിയത് ഒരു മണിക്കൂറിലേറെ

വാക്കേറ്റം വളര്ന്നതോടെ വിമാനം ഒരു മണിക്കൂറിലേറെ വൈകി.
 | 
ലഞ്ച് ബോക്‌സ് കഴുകണമെന്ന് എയര്‍ഹോസ്റ്റസിനോട് പൈലറ്റ്; വാക്കേറ്റം, വിമാനം വൈകിയത് ഒരു മണിക്കൂറിലേറെ

ബംഗളൂരു: ലഞ്ച് ബോക്‌സ് കഴുകണമെന്ന് എയര്‍ ഹോസ്റ്റസിനോട് ആവശ്യപ്പെട്ട് പൈലറ്റ്. ക്യാപ്റ്റന്റെ ‘ഉത്തരവ്’ അനുസരിക്കാന്‍ വിസമ്മതിച്ച എയര്‍ ഹോസ്റ്ററും പൈലറ്റും തമ്മില്‍ യാത്രക്കാര്‍ക്കു മുന്നില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്തു. തിങ്കളാഴ്ച എയര്‍ ഇന്ത്യയുടെ ബംഗളൂരു-ഡല്‍ഹി വിമാനത്തിലാണ് സംഭവം. വാക്കേറ്റം വളര്‍ന്നതോടെ വിമാനം ഒരു മണിക്കൂറിലേറെ വൈകി.

വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ തയ്യാറായതിനു തൊട്ടു മുമ്പായിരുന്നു സംഭവം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എയര്‍ഇന്ത്യ അറിയിച്ചു. സംഭവത്തിലുള്‍പ്പെട്ട രണ്ടു ജീവനക്കാര്‍ക്കും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ അറിയിപ്പു നല്‍കിയിട്ടുണ്ട്. വിഷയം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ അറിയിച്ചിട്ടുണ്ടെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.