സവര്‍ക്കറുടെ മാപ്പപേക്ഷ ഇനി വിദ്യാര്‍ത്ഥികള്‍ പഠിക്കും; തീരുമാനമെടുത്ത് രാജസ്ഥാന്‍ സര്‍ക്കാര്‍

ബിജെപി സര്ക്കാര് സംസ്ഥാനത്തെ പാഠപുസ്തകത്തില് ഉള്ക്കൊള്ളിച്ച പാഠഭാഗങ്ങള് ഭൂരിഭാഗവും എടുത്തുകളഞ്ഞാണ് പുതിയവ ഉള്കൊള്ളിക്കുമെന്ന് രാജസ്ഥാന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
 | 
സവര്‍ക്കറുടെ മാപ്പപേക്ഷ ഇനി വിദ്യാര്‍ത്ഥികള്‍ പഠിക്കും; തീരുമാനമെടുത്ത് രാജസ്ഥാന്‍ സര്‍ക്കാര്‍

ജെയ്പൂര്‍: ഹിന്ദു മഹാ സഭാ നേതാവായ വി.ഡി സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് മാപ്പ് അപേക്ഷിച്ച സംഭവം ഇനി വിദ്യാര്‍ത്ഥികള്‍ പഠിക്കും. രാജസ്ഥാന്‍ സര്‍ക്കാരിന്റേതാണ് തീരുമാനം. സവര്‍ക്കറിന്റെ മാപ്പ് അപേക്ഷ സ്വാതന്ത്യ ചരിത്ര പാഠഭാഗത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ സിലബസ് റിവിഷന്‍ കമ്മിറ്റി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്തെ പാഠപുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ച പാഠഭാഗങ്ങള്‍ ഭൂരിഭാഗവും എടുത്തുകളഞ്ഞാണ് പുതിയവ ഉള്‍കൊള്ളിക്കുമെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

സവര്‍ക്കര്‍ എന്ന് പേരിന് മുന്‍പ് വീര്‍ എന്ന പദം ചേര്‍ത്താണ് അഭിസംബോദന ചെയ്തിരുന്നത്. എന്നാല്‍ വീര്‍ എന്ന പദം ചേര്‍ക്കേണ്ടതില്ലെന്നും ശുപാര്‍ശയില്‍ പറയുന്നു. 1910 ല്‍ ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്ത സവര്‍ക്കര്‍ തന്റെ 50 വര്‍ഷത്തെ ജയില്‍ ശിക്ഷ ഇളവ് ചെയ്ത് കിട്ടാന്‍ വേണ്ടിയാണ് സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ മാപ്പ് എഴുതി നല്‍കിയത്.

തീവ്രദേശീയ നേതാവെന്ന് അറിപ്പെട്ടിരുന്ന സവര്‍ക്കറുടെ മാപ്പ് അപേക്ഷ രാജ്യത്തിന് തന്നെ വലിയ നാണക്കേടുണ്ടാക്കിയതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സംഘപരിവാര്‍ സംഘടനകള്‍ സവര്‍ക്കറിന്റെ മാപ്പ് അപേക്ഷയെ പ്രകീര്‍ത്തിച്ച് രംഗത്ത് വരികയാണുണ്ടായത്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വ്യക്തി കൂടിയാണ് വി.ഡി സവര്‍ക്കര്‍.