അമേഠിയില്‍ സ്മൃതി ഇറാനിയുടെ ലീഡ് സംബന്ധിച്ച വിവരങ്ങള്‍ തെറ്റ്; സമ്മതിച്ച് തെര. കമ്മീഷന്‍

ബി.ജെ.പി സ്ഥാനാര്ത്ഥി സ്മൃതി ഇറാനിക്ക് 3300 വോട്ട് മാത്രം ലീഡ് ഉണ്ടായിരുന്നപ്പോള് പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ട കണക്ക്.
 | 
അമേഠിയില്‍ സ്മൃതി ഇറാനിയുടെ ലീഡ് സംബന്ധിച്ച വിവരങ്ങള്‍ തെറ്റ്; സമ്മതിച്ച് തെര. കമ്മീഷന്‍

അമേഠി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന ഉത്തര്‍പ്രദേശിലെ അമേഠിയില്‍ ലീഡ് നില സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പുറത്തുവന്നതായി സ്ഥിരീകരണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിക്ക് 3300 വോട്ട് മാത്രം ലീഡ് ഉണ്ടായിരുന്നപ്പോള്‍ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്ക്.

ഗുരുതരമായ പിഴവ് പിന്നീട് തിരുത്തുകയും ചെയ്തു. നിലവില്‍ 8000ത്തിലേറെ വോട്ടുകള്‍ക്ക് മണ്ഡലത്തില്‍ സ്മൃതി ഇറാനി മുന്നിലാണ്. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ അമേഠിയില്‍ ബി.ജെ.പി നടത്തിയിരിക്കുന്ന മുന്നേറ്റം യു.പി.എ പതനത്തിന്റെ ആഘാതം വര്‍ദ്ധിപ്പിക്കുന്നതാണ്. അതേസമയം വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് നില 3 ലക്ഷത്തോട് അടുത്തിരിക്കുകയാണ്. ഏതാണ്ട് 20 ശതമാനത്തോളം വോട്ടുകള്‍ ഇനിയും ഇവിടെ എണ്ണി തീരാനുണ്ട്.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ സംസ്ഥാനത്ത് 19 സീറ്റുകളില്‍ യു.ഡി.എഫും ഒരു സീറ്റില്‍ എല്‍.ഡി.എഫും മുന്നിലാണ്. ദേശീയതലത്തില്‍ 344 സീറ്റുകളില്‍ എന്‍.ഡി.എയും 90 സീറ്റുകളില്‍ യു.പി.എയും മുന്നിട്ട് നില്‍ക്കുന്നു. എസ്.പി-ബിഎസ്പി സഖ്യം 90 സീറ്റുകള്‍ ലീഡ് ചെയ്യുകയാണ്. പ്രധാനമന്ത്രിപദം മോദി രണ്ടാം തവണയും ഉറപ്പിച്ചു കഴിഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.