കേന്ദ്രസര്‍ക്കാര്‍ നിരന്തരം വേട്ടയാടുന്നു; ഇന്ത്യ വിടുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍

ന്യൂഡല്ഹി: കേന്ദ്രസര്ക്കാര് നിരന്തരം വേട്ടയാടുന്നതിനാല് ഇന്ത്യ വിടുകയാണെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്നാഷണല്. കേന്ദ്രം തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള് മരവിപ്പിച്ചിരിക്കുകയാണ്. ഇതു മൂലം തങ്ങളുടെ ജീവനക്കാരെ പിരിച്ചു വിടാന് നിര്ബന്ധിതമായിരിക്കുകയാണെന്നും സംഘടനയുടെ രാജ്യത്തെ ക്യാമ്പെയിനുകളും പ്രവര്ത്തനങ്ങളും നിര്ത്തിവെച്ചിരിക്കുകയാണെന്നും പ്രസ്താവനയില് ആംനസ്റ്റി അറിയിച്ചു. മുമ്പെങ്ങുമില്ലാത്ത സാഹചര്യത്തെയാണ് തങ്ങള് അഭിമുഖീകരിക്കുന്നതെന്നും വളരെ ആസൂത്രിതമായ ഭീഷണികളും ആക്രമണങ്ങളുമാണ് ഇന്ത്യയില് തങ്ങള് നേരിടുന്നതെന്നും സംഘടനയുടെ ഇന്ത്യാ ഘടകത്തിന്റെ റിസര്ച്ച്, അഡ്വക്കസി, പോളിസി ഡയറക്ടര് ശരത് ഖോസ്ല ബിബിയോട് പറഞ്ഞു. ഡല്ഹി കലാപം, കാശ്മീര്
 | 
കേന്ദ്രസര്‍ക്കാര്‍ നിരന്തരം വേട്ടയാടുന്നു; ഇന്ത്യ വിടുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിരന്തരം വേട്ടയാടുന്നതിനാല്‍ ഇന്ത്യ വിടുകയാണെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. കേന്ദ്രം തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്. ഇതു മൂലം തങ്ങളുടെ ജീവനക്കാരെ പിരിച്ചു വിടാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്നും സംഘടനയുടെ രാജ്യത്തെ ക്യാമ്പെയിനുകളും പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണെന്നും പ്രസ്താവനയില്‍ ആംനസ്റ്റി അറിയിച്ചു.

മുമ്പെങ്ങുമില്ലാത്ത സാഹചര്യത്തെയാണ് തങ്ങള്‍ അഭിമുഖീകരിക്കുന്നതെന്നും വളരെ ആസൂത്രിതമായ ഭീഷണികളും ആക്രമണങ്ങളുമാണ് ഇന്ത്യയില്‍ തങ്ങള്‍ നേരിടുന്നതെന്നും സംഘടനയുടെ ഇന്ത്യാ ഘടകത്തിന്റെ റിസര്‍ച്ച്, അഡ്വക്കസി, പോളിസി ഡയറക്ടര്‍ ശരത് ഖോസ്ല ബിബിയോട് പറഞ്ഞു. ഡല്‍ഹി കലാപം, കാശ്മീര്‍ വിഷയം എന്നിവയില്‍ ഞങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഘടന നിയമവിരുദ്ധമായാ വിദേശ ഫണ്ട് സ്വീകരിക്കുന്നുണ്ടെന്നാണ് കേന്ദ്രം ആരോപിക്കുന്നത്. എഫ്‌സിആര്‍എ അനുസരിച്ച് സംഘടന രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ പറയുന്നു.