ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യഹര്‍ജിയില്‍ ഡല്‍ഹി പോലീസിന് കോടതിയുടെ വിമര്‍ശനം

ഭീം ആര്മി തലവന് ചന്ദ്രശേഖര് ആസാദിന്റെ ജാമ്യഹര്ജിയില് ഡല്ഹി പോലീസിനെ രൂക്ഷമായി വിമര്ശിച്ച് കോടതി.
 | 
ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യഹര്‍ജിയില്‍ ഡല്‍ഹി പോലീസിന് കോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യഹര്‍ജിയില്‍ ഡല്‍ഹി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി. ഡല്‍ഹി തീസ് ഹസാരി കോടതിയാണ് പോലീസിനെതിരെ രംഗത്തെത്തിയത്. ജുമാ മസ്ജിദില്‍ പ്രതിഷേധിച്ചതില്‍ എന്താണ് തെറ്റെന്ന് ചോദിച്ച കോടതി ജുമാ മസ്ജിദ് എന്താ പാകിസ്ഥാനിലാണോ അവിടെ പ്രതിഷേധിക്കാതിരിക്കാന്‍ എന്നും ചോദിച്ചു.

ഡിസംബര്‍ 21ന് പൗരത്വ നിയമ ഭേദഗതിക്കെതിരെ ജുമാ മസ്ജിദില്‍ പ്രതിഷേധിച്ചതിനാണ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തത്. ധര്‍ണകളിലും പ്രതിഷേധങ്ങളിലും എന്താണ് തെറ്റെന്നും ജഡ്ജി കാമിനി ലാവു പബ്ലിക് പ്രോസിക്യൂട്ടറോട് ചോദിച്ചു. പ്രതിഷേധിക്കുക എന്നത് ഒരാളുടെ ഭരണഘടനാപരമായ അവകാശമാണ്.

പ്രതിഷേധിക്കാന്‍ എന്ത് അനുമതിയാണ് ആവശ്യമെന്നും കോടതി ചോദിച്ചു. അനുമതി വേണമെന്ന പ്രോസിക്യൂഷന്റെ വാദത്തെയാണ് കോടതി തള്ളിയത്. സെക്ഷന്‍ 144 ആവര്‍ത്തിച്ച് ഉപയോഗിക്കുന്നത് ദുര്‍വിനിയോഗമാണെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ കോടതി ഒരു ഘട്ടത്തില്‍ താങ്കള്‍ ഭരണഘടന വായിച്ചിട്ടുണ്ടോ എന്ന ചോദ്യവും പ്രോസിക്യൂട്ടറോട് ഉന്നയിച്ചു.