ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി അല്‍പസമയത്തിനകം; പ്രതികള്‍ കോടതിയില്‍ എത്തിത്തുടങ്ങി

ബാബറി മസ്ജിദ് തകര്ത്ത കേസില് പ്രത്യേക സിബിഐ കോടതിയുടെ വിധി ഇന്ന്.
 | 
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി അല്‍പസമയത്തിനകം; പ്രതികള്‍ കോടതിയില്‍ എത്തിത്തുടങ്ങി

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രത്യേക സിബിഐ കോടതിയുടെ വിധി ഇന്ന്. അല്‍പ സമയത്തിനകം വിധി പുറത്തു വരും. പ്രത്യേക കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ ആണ് വിധി പറയുന്നത്. കേസിലെ 32 പ്രതികളോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എല്‍.കെ.അദ്വാനി ഉള്‍പ്പെടെ 42 പേരായിരുന്നു പ്രതികള്‍. ഇവരില്‍ 32 പേരാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്. പ്രതികള്‍ കോടതിയില്‍ എത്തിത്തുടങ്ങി.

പ്രതികളില്‍ കല്യാണ്‍ സിങ്, ഉമാഭാരതി തുടങ്ങിയവര്‍ കോവിഡ് ചികിത്സയിലായതിനാല്‍ ഹാജരാവില്ല. വിധിയുടെ പശ്ചാത്തലത്തില്‍ യുപിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കേസില്‍ രണ്ടിടത്തായാണ് വിചാരണാ നടപടികള്‍ നടന്നത്. റായ്ബറേലിയിലെ കോടതിയില്‍ പ്രമുഖരായ നേതാക്കള്‍ക്കെതിരെയും കര്‍സേവകര്‍ക്കായി ലഖ്‌നൗവിലുമായിരുന്നു വിചാരണ.

ഈ രണ്ടു കേസുകളും സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ച് ലഖ്‌നൗവിലെ അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. 2017ലായിരുന്നു സുപ്രീം കോടതി ഈ നിര്‍ദേശം പുറപ്പെടുവിച്ചത്. 28 വര്‍ഷം മുമ്പുള്ള കേസിലാണ് വിധി പ്രഖ്യാപിക്കുന്നത്.