സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി; ബിജെപി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ 350 പേര്‍ക്കെതിരെ മധ്യപ്രദേശില്‍ കേസ്

സര്ക്കാര് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തില് 350 ബിജെപി പ്രവര്ത്തകര്ക്കെതിരെ മധ്യപ്രദേശില് കേസെടുത്തു.
 | 
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി; ബിജെപി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ 350 പേര്‍ക്കെതിരെ മധ്യപ്രദേശില്‍ കേസ്

ഭോപ്പാല്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ 350 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ മധ്യപ്രദേശില്‍ കേസെടുത്തു. ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ ഉള്‍പ്പെടെയുള്ളവരാണ് പ്രതികള്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു.

‘ആര്‍എസ്എസ് നേതാക്കള്‍ ഇവിടെ ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഇന്‍ഡോറിന് തീവെച്ചേനെ’ എന്നായിരുന്നു വിജയ് വര്‍ഗീയ വെള്ളിയാഴ്ച ഇന്‍ഡോറില്‍ ബിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ പ്രസംഗിച്ചത്. ഈ പ്രസംഗത്തില്‍ തഹസില്‍ദാര്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നതെന്ന് ‘ദി ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തു.

അനുമതിയില്ലാതെ യോഗം ചേരല്‍, കലാപത്തിന് ആഹ്വാനം ചെയ്ത് പ്രകോപനപരമായി പ്രസംഗിക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം പാലിക്കാതിരിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.