ബി.ജെ.പി പ്രചാരണത്തിന് അഭിനന്ദന്റെ ചിത്രവും; ചട്ടലംഘനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പാകിസ്ഥാന് സൈന്യത്തിന്റെ പിടിയില് നിന്ന് മോചിപ്പിക്കപ്പെട്ട വ്യോമസേന വിങ് കമാന്ഡര് അഭിനന്ദ് വര്ത്തമാന്റെ ചിത്രം ഉപയോഗിച്ച് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ബിജെപി നേതാവും ഡല്ഹി എംഎല്എയുമായ ഓം പ്രകാശ് ശര്മ്മയാണ് അഭിനന്ദന്റെ ചിത്രം പതിച്ച പോസ്റ്റര് ഫെയിസ്ബുക്കില് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ പോസ്റ്റര് നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
 | 
ബി.ജെ.പി പ്രചാരണത്തിന് അഭിനന്ദന്റെ ചിത്രവും; ചട്ടലംഘനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ സൈന്യത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ത്തമാന്റെ ചിത്രം ഉപയോഗിച്ച് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ബിജെപി നേതാവും ഡല്‍ഹി എംഎല്‍എയുമായ ഓം പ്രകാശ് ശര്‍മ്മയാണ് അഭിനന്ദന്റെ ചിത്രം പതിച്ച പോസ്റ്റര്‍ ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ പോസ്റ്റര്‍ നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അഭിനന്ദന്‍ വര്‍ത്തമാനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോഡി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരുടെ ചിത്രങ്ങളും തന്റെ തെരഞ്ഞെടുപ്പ് പോസ്റ്ററില്‍ ഓം പ്രകാശ് ഉപയോഗിച്ചിരുന്നു. മോഡിജിയുടെ മികവിലൂടെയുള്ള അഭിനന്ദന്റെ തിരിച്ചുവരവ് ഇന്ത്യയുടെ നയതന്ത്രവിജയം എന്നായിരുന്നു ഒരു പോസ്റ്റിന്റെ ഉള്ളടക്കം.

എന്നാല്‍ ഈ ചിത്രം തെരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനമാണെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. സൈന്യത്തിന്റെയോ സൈനികരുടെയോ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ചുകൊണ്ടാണ് അഭിനന്ദന്‍ വര്‍ത്തമാന്റെ ചിത്രം ബിജെപി ഉപയോഗിച്ചത്.