കാര്‍ട്ടോസാറ്റ് ഭ്രമണപഥത്തില്‍; ഒപ്പം 13 നാനോ ഉപഗ്രഹങ്ങളും വിക്ഷേപിച്ച് ഐഎസ്ആര്‍ഒ;വീഡിയോ

ഇന്ത്യയുടെ റിമോട്ട് സെന്സിംഗ് ഉപഗ്രഹമായ കാര്ട്ടോസാറ്റ്-3 ഭ്രമണപഥത്തില്.
 | 
കാര്‍ട്ടോസാറ്റ് ഭ്രമണപഥത്തില്‍; ഒപ്പം 13 നാനോ ഉപഗ്രഹങ്ങളും വിക്ഷേപിച്ച് ഐഎസ്ആര്‍ഒ;വീഡിയോ

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-3 ഭ്രമണപഥത്തില്‍. ഉപഗ്രഹ ശ്രേണിയിലെ ഒമ്പതാമത് ഉപഗ്രഹമാണ് ഇന്ത്യ വിക്ഷേപിച്ചത്. രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. പിഎസ്എല്‍വി സി-47 റോക്കറ്റാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിച്ചത്. അമേരിക്കയുടെ 13 നാനോ ഉപഗ്രഹങ്ങളെയും പിഎസ്എല്‍വി കാര്‍ട്ടോസാറ്റിനൊപ്പം വിക്ഷേപിച്ചു.

27 മിനിറ്റിനുള്ളിലാണ് 14 ഉപഗ്രഹങ്ങള്‍ പിഎസ്എല്‍വി ഭ്രമണപഥത്തില്‍ എത്തിച്ചത്. 509 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലായിരിക്കും കാര്‍ട്ടോസാറ്റ് ഭൂമിയെ വലംവെയ്ക്കുക. നഗരാസൂത്രണം, ഗ്രാമീണ അടിസ്ഥാനസൗകര്യ വികസനം, തീരദേശ ഭൂവിനിയോഗം, ഭൂവിസ്തൃതി, ദുരന്തനിവാരണം തുടങ്ങിയ മേഖലകളില്‍ വിവരശേഖരണമാണ് ലക്ഷ്യം. പ്രതിരോധ രംഗത്തും കാര്‍ട്ടോസാറ്റ് മുതല്‍ക്കൂട്ടാകും.

625 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന് 5 വര്‍ഷമാണ് ആയുസ്. 97.5 ഡിഗ്രി ചെരിവിലുള്ള ഭൂസ്ഥിര ഭ്രമണപഥത്തിലായിരിക്കും കാര്‍ട്ടോസാറ്റിന്റെ സ്ഥാനം.

വീഡിയോ കാണാം

Watch Live: Launch of Cartosat-3 and 13 USA’s Nanosatellite by PSLV-C47

India’s PSLV-C47 vehicle carrying Cartosat-3 and 13 USA’s Nanosatellite is scheduled to lift-off at 9:28 a.m. IST on Wednesday November 27, 2019 from Satish Dhawan Space Centre SHAR, Sriharikota

Posted by ISRO – Indian Space Research Organisation on Tuesday, November 26, 2019