വെള്ളപ്പാച്ചിലില്‍ ഒഴുകി നീങ്ങുന്നയാള്‍, കാറുകളും വാഹനങ്ങളും; ഹൈദരാബാദ് പ്രളയത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍

കനത്ത മഴ തുടരുന്ന ഹൈദരാബാദില് നിന്ന് പുറത്തു വരുന്നത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്.
 | 
വെള്ളപ്പാച്ചിലില്‍ ഒഴുകി നീങ്ങുന്നയാള്‍, കാറുകളും വാഹനങ്ങളും; ഹൈദരാബാദ് പ്രളയത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍

ഹൈദരാബാദ്: കനത്ത മഴ തുടരുന്ന ഹൈദരാബാദില്‍ നിന്ന് പുറത്തു വരുന്നത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. വെള്ളപ്പാച്ചിലില്‍ ഒരാള്‍ ഒഴുകിപ്പോകുന്നതിന്റെയും കാറുകളും മറ്റു വാഹനങ്ങളും ഒഴുകി നടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. തെലങ്കാനയില്‍ പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത് തലസ്ഥാനമായ ഹെദരാബാദിനെയാണ്. മൂന്ന് ദിവസമായ കനത്ത മഴയാണ് സംസ്ഥാനത്ത് പെയ്തുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 20 സെന്റീമീറ്ററിലേറെ മഴ പെയ്തിട്ടുണ്ടെന്നാണ് കണക്ക്.

വെള്ളപ്പാച്ചിലില്‍ ഒഴുകി നീങ്ങുന്നയാള്‍, കാറുകളും വാഹനങ്ങളും; ഹൈദരാബാദ് പ്രളയത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍

വെള്ളപ്പാച്ചിലില്‍ ആള്‍ ഒഴുകിപ്പോകുന്ന വീഡിയോ ഫലക്‌നുമയ്ക്ക് സമീപം ബര്‍കാസില്‍ നിന്നാണ് ലഭിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ശക്തമായ വെള്ളപ്പാച്ചിലില്‍ പെട്ട ഇയാളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പരാജയമാകുന്നത് വീഡിയോയില്‍ കാണാം. ഇദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ സാധിച്ചോ എന്ന് വ്യക്തമല്ല. പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോകുന്ന വീഡിയോകളും പുറത്തു വന്നിട്ടുണ്ട്.

ഹൈദരാബാദില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 12 പേര്‍ മഴക്കെടുതികളില്‍ മരിച്ചു. മതിലിടിഞ്ഞ് 10 വീടുകള്‍ക്ക് മേല്‍ പതിച്ച് 9 പേരാണ് മരിച്ചത്. 15-ാം തിയതി വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

വീഡിയോകള്‍ കാണാം

Caught On Camera: Man Washed Away In Hyderabad As Locals Shout For Help

A man is seen being swept away by the rampaging floodwater in a dramatic visual that has emerged from Hyderabad, one of the worst affected districts in Telangana that has been witnessing he

Posted by NDTV on Wednesday, October 14, 2020