ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും ശസ്ത്രക്രിയ ചെയ്യാന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍

ആയുര്വേദ ഡോക്ടര്മാര്ക്കും ശസ്ത്രക്രിയ നടത്താന് അനുമതി നല്കി കേന്ദ്രസര്ക്കാര്.
 | 
ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും ശസ്ത്രക്രിയ ചെയ്യാന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യന്‍ മെഡിസിന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ (പോസ്റ്റ് ഗ്രാജുവേറ്റ് ആയുര്‍വേദ എഡ്യുക്കേഷന്‍) റെഗുലേഷന്‍ 2016ല്‍ ഭേദഗതി വരുത്തിയാണ് ഇതിന് അനുമതി നല്‍കിയിരിക്കുന്നത്. ബിരുദാനന്തര ബിരുദമുള്ള ഡോക്ടര്‍മാര്‍ക്ക് പരിശീലനം നേടിയ ശേഷം പല്ല്, കണ്ണ്, അസ്ഥി, ഇഎന്‍ടി തുടങ്ങിയ വിഭാഗങ്ങളില്‍ ശസ്ത്രക്രിയ നടത്താമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

വര്‍ഷങ്ങളായി ഇത്തരം ശസ്ത്രക്രിയകള്‍ ചെറിയ തോതില്‍ ആയുര്‍വേദ ആശുപത്രികളിലും ചികിത്സാ കേന്ദ്രങ്ങളിലും നടന്നു വരുന്നുണ്ട്. ഇവ നിയമപരമാണെന്ന് വ്യക്തമാക്കുകയാണ് പുതിയ വിജ്ഞാപനമെന്ന് സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ പ്രസിഡന്റ് അറിയിച്ചു. നവംബര്‍ 19ന് വിജ്ഞാപനം പുറത്തിറങ്ങി. പിജി വിദ്യാര്‍ത്ഥികളുടെ സിലബസില്‍ സര്‍ജറി പഠനവും ഉള്‍പ്പെടുത്തുകയായിരുന്നു.

അതേസമയം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഈ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ചികിത്സാരീതികളെ കൂട്ടിക്കുഴയ്ക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും ഇത് അനുവദിക്കാനാവില്ലെന്നും ഐഎംഎ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് എതിരെ പ്രക്ഷോഭം നടത്തുമെന്നും ഐഎംഎ വ്യക്തമാക്കി.