ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു

തുഗ്ലക്കാബാദിലെ രവിദാസ് ക്ഷേത്രം പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില് ഭീം ആര്മിയും ചന്ദ്രശേഖര് ആസാദും ഇടപെട്ടിരുന്നു.
 | 
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത് ഈസ്റ്റ് ഡല്‍ഹയിലെ ഗോവിന്ദ്പുരി സ്റ്റേഷനിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ചന്ദ്രശേഖറിനെതിരെ ചാര്‍ത്തിയിരിക്കുന്ന വകുപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. ഇന്ത്യയിലെ ദലിത് മൂവ്‌മെന്റുകളെ നയിക്കുന്നവരില്‍ പ്രധാനിയാണ് ചന്ദ്രശേഖര്‍ ആസാദ്.

തുഗ്ലക്കാബാദിലെ രവിദാസ് ക്ഷേത്രം പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഭീം ആര്‍മിയും ചന്ദ്രശേഖര്‍ ആസാദും ഇടപെട്ടിരുന്നു. രവിദാസ് ക്ഷേത്രം പൊളിക്കാനെത്തിയവരെ ഭീം ആര്‍മി തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷവുമുണ്ടായിരുന്നു. ഇതാണ് അറസ്റ്റിന് കാരണമായിരിക്കുന്നതെന്നാണ് പോലീസിന്റെ വിശദീകരണം.

ചന്ദ്രശേഖറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സുപ്രീം കോടതിയാണ് രവിദാസ് ക്ഷേത്രം പൊളിക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ ഉത്തരവിനെതിരെ ആയിരക്കണക്കിന് ദലിതുകള്‍ പ്രക്ഷോഭവുമായി രംഗത്ത് വന്നു. ക്ഷേത്രം പൊളിക്കുന്നതിനെതിരെ ഒരു ലക്ഷത്തിലധികം വരുന്ന പ്രക്ഷോഭകര്‍ ഇന്നലെ രാംലീല മൈതാനത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്ത സംഭവം പ്രശ്‌നം കൂടുതല്‍ വഷളാക്കും.