ജന്മദിനാഘോഷത്തിന് പാര്‍ക്കിലെത്തി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കൂട്ട ബലാല്‍സംഗത്തിന് ഇരയായി; നാല് പേര്‍ പിടിയില്‍

സുഹൃത്തിനൊപ്പം ജന്മദിനം ആഘോഷിക്കാന് പാര്ക്കിലെത്തിയ പ്ലസ് വണ് വിദ്യാര്ത്ഥിനി കൂട്ട ബലാല്സംഗത്തിന് ഇരയായി.
 | 
ജന്മദിനാഘോഷത്തിന് പാര്‍ക്കിലെത്തി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കൂട്ട ബലാല്‍സംഗത്തിന് ഇരയായി; നാല് പേര്‍ പിടിയില്‍

കോയമ്പത്തൂര്‍: സുഹൃത്തിനൊപ്പം ജന്മദിനം ആഘോഷിക്കാന്‍ പാര്‍ക്കിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കൂട്ട ബലാല്‍സംഗത്തിന് ഇരയായി. കോയമ്പത്തൂരിലാണ് സംഭവമുണ്ടായത്. ആറ് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്. പീഡന ദൃശ്യങ്ങള്‍ ഇവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

രാത്രി 9 മണിയോടെ പിറന്നാളാഘോഷത്തിന് ശേഷം വീട്ടിലേക്ക് മടങ്ങാന്‍ തുടങ്ങുമ്പോള്‍ അക്രമികള്‍ പെണ്‍കുട്ടിയെയും സുഹൃത്തിനെയും തടയുകയായിരുന്നു. സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷമാണ് പെണ്‍കുട്ടിയെ ഇവര്‍ പീഡിപ്പിച്ചത്. സുഹൃത്തിനെ വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ച ശേഷം ഇയാളുടെ മുന്നിലിട്ടാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പെണ്‍കുട്ടിയുടെ അമ്മയാണ് പോലീസില്‍ പരാതി നല്‍കിയത്. പ്രതികളില്‍ നാല് പേര്‍ അറസ്റ്റിലായിട്ടുണ്ട്. രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.