രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍; പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി

കൊവിഡ് 19 പകരുന്നത് തടയാന് രാജ്യത്ത് സമ്പൂര്ണ്ണ ലോക്ക് ഡൗണ് പ്രഖ്യാപിച്ചു.
 | 
രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍; പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് 19 പകരുന്നത് തടയാന്‍ രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 21 ദിവസത്തേക്കാണ് രാജ്യം പൂര്‍ണ്ണമായി അടച്ചിടുന്നത്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്.

രോഗബാധ കൂടുതലാളുകളില്‍ സ്ഥിരീകരിച്ചതോടെ വിവിധ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 31 വരെയാണ് കേരളം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. പല സംസ്ഥാനങ്ങളിലും ലോക്ക് ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയതോടെയാണ് അടച്ചു പൂട്ടല്‍ രാജ്യമൊട്ടാകെ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.

രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശളിലും തീരുമാനം നടപ്പിലാകും. ചിലരുടെ അനാസ്ഥ രാജ്യത്തെ തന്നെ അപകടത്തിലാക്കുന്നുവെന്നും എല്ലാ വിധത്തിലുള്ള നടപടികള്‍ സ്വീകരിച്ചിട്ടും രോഗം പടരുകയാണെന്നും മോദി പറഞ്ഞു.