24 മണിക്കൂറില്‍ 5611 കേസുകള്‍; രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 106,750

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്ദ്ധിക്കുന്നു.
 | 
24 മണിക്കൂറില്‍ 5611 കേസുകള്‍; രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 106,750

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5611 കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 140 പേര്‍ രോഗബാധ മൂലം മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 106,750 ആയി ഉയര്‍ന്നു. 3303 പേരാണ് രോഗം മൂലം മരണമടഞ്ഞത്. 61149 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 42298 പേര്‍ രോഗമുക്തരായി.

മുംബൈ, താനെ, അഹമ്മദാബാദ്, ചെന്നൈ, ഡല്‍ഹി എന്നീ നഗരങ്ങളില്‍ നിന്നാണ് രാജ്യത്തെ 50 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 19 ജില്ലകളില്‍ നിന്നാണ് മൊത്തം പൊസിറ്റിവ് കേസുകളുടെ 70 ശതമാനവും എന്ന് നീതി ആയോഗ് വ്യക്തമാക്കുന്നു. ഗുജറാത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 395 പൊസിറ്റീവ് കേസുകളും 25 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 12141ഉം മരണങ്ങള്‍ 719ഉം ആയി.

അഹമ്മദാബാദില്‍ മാത്രം 576 പേരാണ് മരിച്ചത്. 8945 പേര്‍ക്ക് നരോഗം ബാധിച്ചു. തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 688 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 12448 ആയി. മൂന്ന് പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇതോടെ മരണസംഖ്യ 84 ആയി. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തവയില്‍ 552 കേസുകളും ചെന്നൈയിലാണ്.

ചെന്നൈയിലെ ചേരിപ്രദേശങ്ങളില്‍ രോഗവ്യാപനം ഉണ്ടാകുമോ എന്നാണ് ആശങ്ക. രാജസ്ഥാനില്‍ 338 പുതിയ കേസുകളും അഞ്ച് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ ആകെ പോസിറ്റീവ് കേസുകള്‍ 10554 ആയി ഉയര്‍ന്നിട്ടുണ്ട്.