ഗുജറാത്തില്‍ ദളിത് യുവാവിനെ തല്ലിക്കൊന്നു; പ്രതിഷേധം ശക്തമാകുന്നു

ഗുജറാത്തില് വീണ്ടും ദളിത് കൊല. രാജ്കോട്ടില് മുകേഷ് വാണിയ എന്ന ദളിത് യുവാവിനെ തല്ലിക്കൊന്നു. മുകേഷ് ജോലി ചെയ്തിരുന്ന ഫാക്ടറി ഉടമയുടെ നിര്ദേശമാണ് കൊല നടത്തിയതെന്നാണ് റിപ്പോര്ട്ട്. ഇയാളുടെ ഭാര്യയെയും അക്രമികള് മര്ദ്ദിച്ചിട്ടുണ്ട്. അരുകൊലയ്ക്കെതിരെ സാമൂഹ്യ മാധ്യണങ്ങളില് പ്രതിഷേധം ശക്തമായിട്ടുണ്ട്.
 | 

ഗുജറാത്തില്‍ ദളിത് യുവാവിനെ തല്ലിക്കൊന്നു; പ്രതിഷേധം ശക്തമാകുന്നു

ഗാന്ധിനഗര്‍: ഗുജറാത്തില്‍ വീണ്ടും ദളിത് കൊല. രാജ്‌കോട്ടില്‍ മുകേഷ് വാണിയ എന്ന ദളിത് യുവാവിനെ തല്ലിക്കൊന്നു. മുകേഷ് ജോലി ചെയ്തിരുന്ന ഫാക്ടറി ഉടമയുടെ നിര്‍ദേശമാണ് കൊല നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇയാളുടെ ഭാര്യയെയും അക്രമികള്‍ മര്‍ദ്ദിച്ചിട്ടുണ്ട്. അരുകൊലയ്‌ക്കെതിരെ സാമൂഹ്യ മാധ്യണങ്ങളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

അക്രമത്തിന്റെ ദൃശ്യങ്ങള്‍ ദളിത് നേതാവായ ജിഗ്‌നേഷ് മേവാനി ട്വിറ്ററിലൂടെ പുറത്തുവിട്ടു. ദളിതുകള്‍ക്ക് ഗുജറാത്ത് സുരക്ഷിതമല്ലെന്ന ഹാഷ് ടാഗോടെയാണ് ജിഗ്‌നേഷ് വീഡിയോ പങ്കുവച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ കൊലയ്‌ക്കെതിരായ പ്രതിഷേധം ശക്തമാവുകയാണ്.

രണ്ടുപേര്‍ ചേര്‍ന്നാണ് മുകേഷിനെ മര്‍ദിക്കുന്നത്. മുകേഷ് നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ പിടിയിലായതായി സൂചനയുണ്ട്.