കര്‍ണാടകയില്‍ കോവിഡ് ബാധിച്ച് മരിച്ച 8 പേരുടെ മൃതദേഹങ്ങള്‍ കുഴിയിലേക്ക് വലിച്ചെറിഞ്ഞു; വീഡിയോ

കര്ണാടകയില് കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്ക്ക് അനാദരവ്.
 | 
കര്‍ണാടകയില്‍ കോവിഡ് ബാധിച്ച് മരിച്ച 8 പേരുടെ മൃതദേഹങ്ങള്‍ കുഴിയിലേക്ക് വലിച്ചെറിഞ്ഞു; വീഡിയോ

കര്‍ണാടകയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ക്ക് അനാദരവ്. എട്ട് മൃതദേഹങ്ങള്‍ ഒരു കുഴിയിലേക്ക് വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ബെല്ലാരി ജില്ലയിലാണ് സംഭവം. ആള്‍ത്താമസമില്ലാത്ത സ്ഥലത്ത് വലിയ കുഴിയെടുത്ത ശേഷം മൃതദേഹങ്ങള്‍ അതിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. പ്രോട്ടോക്കോള്‍ അനുസരിച്ച് ബോഡി ബാഗുകളില്‍ പൊതിഞ്ഞ മൃതദേഹങ്ങള്‍ പിപിഇ കിറ്റുകള്‍ ധരിച്ച ജീവനക്കാരാണ് മനുഷ്യത്വ രഹിതമായി കുഴിച്ചു മൂടിയത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ജില്ലാ ഭരണകൂടം പ്രതികണവുമായി രംഗത്തെത്തിയിട്ടുണ്ട്. ജില്ലാ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മൃതദേഹങ്ങള്‍ കൈകാര്യം ചെയ്ത രീതി ദുഃഖകരമാണെന്നും ജീവനക്കാരുടെ പെരുമാറ്റത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും പ്രസ്താവനയില്‍ കളക്ടര്‍ എസ്.എസ്.നകുല്‍ അറിയിച്ചു.

ഇവിടെ നിയോഗിച്ചിരുന്ന മുഴുവന്‍ ജീവനക്കാരെയും മാറ്റി. പരിശീലനം നേടിയ പുതിയ ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും മരിച്ചവരുടെ ബന്ധുക്കളോടും ബെല്ലാരിയിലെ ജനങ്ങളോടും നിരുപാധികം മാപ്പ് പറയുന്നുവെന്നുമാണ് പ്രസ്താവന പറയുന്നത്.

വീഡിയോ കാണാം

Posted by Shanavas AR on Tuesday, June 30, 2020