ഡല്‍ഹിയിലെ പള്ളിയില്‍ ഗര്‍ഭിണിയായ മാതാവിന്റെ പ്രതിമ; അസാധാരാണ നടപടിക്കെതിരേ വിമര്‍ശനം

ഡല്ഹിയിലെ സീറോ മലബാര് സഭയുടെ കീഴിലുള്ള പള്ളിയില് ഗര്ഭിണിയായ മാതാവിന്റെ പ്രതിമ സ്ഥാപിച്ചു. കരോള്ബാഗിലുള്ള ബ്ലെസ്ഡ് സാക്രമെന്റ് പള്ളിയില് ആര്ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര ഈ മാസം 9ന് നടന്ന ചടങ്ങില് പ്രതിമ ആശീര്വദിച്ചു. മാതാവിന്റെ പ്രതിമ പള്ളിയില് ഇല്ലായിരുന്നെന്നും ഇത് ലഭിക്കുന്നതിലൂടെ മാതാവിന്റെ കൂടുതലായ അനുഗ്രഹങ്ങള് ഉണ്ടാകുമെന്നും ഇടവക വികാരി മാത്യു അബ്രഹാം കിഴക്കന് പറഞ്ഞു. ലോകത്ത് മറ്റുചിലയിടത്തെ പള്ളികളിലും ഈ പ്രതിമ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
 | 

ഡല്‍ഹിയിലെ പള്ളിയില്‍ ഗര്‍ഭിണിയായ മാതാവിന്റെ പ്രതിമ; അസാധാരാണ നടപടിക്കെതിരേ വിമര്‍ശനം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സീറോ മലബാര്‍ സഭയുടെ കീഴിലുള്ള പള്ളിയില്‍ ഗര്‍ഭിണിയായ മാതാവിന്റെ പ്രതിമ സ്ഥാപിച്ചു. കരോള്‍ബാഗിലുള്ള ബ്ലെസ്ഡ് സാക്രമെന്റ് പള്ളിയില്‍ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര ഈ മാസം 9ന് നടന്ന ചടങ്ങില്‍ പ്രതിമ ആശീര്‍വദിച്ചു. മാതാവിന്റെ പ്രതിമ പള്ളിയില്‍ ഇല്ലായിരുന്നെന്നും ഇത് ലഭിക്കുന്നതിലൂടെ മാതാവിന്റെ കൂടുതലായ അനുഗ്രഹങ്ങള്‍ ഉണ്ടാകുമെന്നും ഇടവക വികാരി മാത്യു അബ്രഹാം കിഴക്കന്‍ പറഞ്ഞു. ലോകത്ത് മറ്റുചിലയിടത്തെ പള്ളികളിലും ഈ പ്രതിമ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ഈ പ്രതിമ സ്ഥാപിക്കുന്നതിലൂടെ വിശ്വാസികളെ ചൂഷണം ചെയ്ത് പണമുണ്ടാക്കാനാണ് സഭ ലക്ഷ്യമിടുന്നതെന്ന വിമര്‍ശനവുമായി ചിലര്‍ രംഗത്തെത്തി. മാതാവിന്റെ ഈ പ്രതിമ സ്ഥാപിച്ച് മക്കളില്ലാത്ത ദമ്പതികളില്‍ നിന്നും സുഖപ്രസവത്തിനുമൊക്കെയായി നേര്‍ച്ചപ്പണം സ്വീകരിക്കാനാണ് സഭയുടെ ലക്ഷ്യമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഫ്രാന്‍സിസ് ജോയ് എന്നയാള്‍ ആരോപിക്കുന്നു. വികാരിയച്ചന്റെ തലയിലുദിച്ച പുതിയ സൂത്രമാണെന്ന് ആരോപിക്കുന്ന പോസ്റ്റ് ‘ഗര്‍ഭിണിയായ കന്യകേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ’ എന്ന പരിഹാസത്തോടെയാണ് അവസാനിക്കുന്നത്. പോസ്റ്റ് വൈറലായിക്കഴിഞ്ഞു.

പോസ്റ്റ് കാണാം