ഡോ.കഫീല്‍ ഖാന്റെ അമ്മാവനെ വെടിവെച്ച് കൊലപ്പെടുത്തി

ഡോ.കഫീല് ഖാന്റെ അമ്മാവന് നുസ്റത്തുള്ളാ വര്സി വെടിയേറ്റ് മരിച്ചു.
 | 
ഡോ.കഫീല്‍ ഖാന്റെ അമ്മാവനെ വെടിവെച്ച് കൊലപ്പെടുത്തി

ന്യൂഡല്‍ഹി: ഡോ.കഫീല്‍ ഖാന്റെ അമ്മാവന്‍ നുസ്‌റത്തുള്ളാ വര്‍സി വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശില്‍ ഗോരഖ്പൂരിലെ വീടിന് സമീപത്ത് വെച്ചാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം സ്വത്ത് തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്.

അയല്‍ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് വരുമ്പോഴാണ് നുസ്‌റത്തുള്ളയെ അക്രമികള്‍ വെടിവെച്ചത്. ഇദ്ദേഹത്തിന് ഗോരഖ്പൂരിലും പരിസരത്തുമായി ഒട്ടേറെ ഭൂസ്വത്തുണ്ടെന്നും ചിലയിടങ്ങളില്‍ ഭൂമിയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലവിലുണ്ടെന്നും പോലീസ് പറയുന്നു. എന്നാല്‍ മറ്റു കാരണങ്ങള്‍ മരണത്തിന് പിന്നിലുണ്ടോ എന്ന് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.

അലിഗഡ് മുസ്ലീം സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രസംഗിച്ചതിന് പിടിയിലായ കഫീല്‍ ഖാനെതിരെ യുപി പോലീസ് ദേശീയ സുരക്ഷാ നിയമം ചുമത്തിയിരിക്കുകയാണ്. ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ് അദ്ദേഹം.