കോവിഡ് വാക്‌സിന്‍ ഓണ്‍ലൈനില്‍ വില്‍പനയ്‌ക്കെന്ന് വ്യാജപ്രചാരണം; ആരോഗ്യമന്ത്രാലയത്തിന്റെ വ്യാജ വെബ്‌സൈറ്റുമായി തട്ടിപ്പ്

4000 രൂപയ്ക്കും 6000 രൂപയ്ക്കും കോവിഡ് വാക്സിന് ഓണ്ലൈനില് വില്ക്കുന്നുവെന്ന് വ്യാജ പ്രചാരണം.
 | 
കോവിഡ് വാക്‌സിന്‍ ഓണ്‍ലൈനില്‍ വില്‍പനയ്‌ക്കെന്ന് വ്യാജപ്രചാരണം; ആരോഗ്യമന്ത്രാലയത്തിന്റെ വ്യാജ വെബ്‌സൈറ്റുമായി തട്ടിപ്പ്

4000 രൂപയ്ക്കും 6000 രൂപയ്ക്കും കോവിഡ് വാക്‌സിന്‍ ഓണ്‍ലൈനില്‍ വില്‍ക്കുന്നുവെന്ന് വ്യാജ പ്രചാരണം. 99 ശതമാനം വിജയസാധ്യതയുള്ള വാക്‌സിന്‍ 6000 രൂപയ്ക്കും 70 ശതമാനം വിജയസാധ്യതയുള്ള വാക്‌സിന്‍ 4000 രൂപയ്ക്കും നല്‍കുന്നുവെന്ന് കാട്ടിയാണ് തട്ടിപ്പ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിന്റെ അതേ മാതൃകയിലുള്ള വെബ്‌സൈറ്റിലൂടെയാണ് തട്ടിപ്പ്.

ഇന്ത്യയില്‍ അംഗീകാരമില്ലാത്ത ഫൈസര്‍ വാക്‌സിന്റെ ലോഗോ ഉള്‍പ്പെടെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ ആരോഗ്യമന്ത്രാലയത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന വെബ്‌സൈറ്റില്‍ കോവിഡ് ഡാഷ്‌ബോര്‍ഡും വാക്‌സിന്‍ എടുത്ത ആളുകളുടെ കണക്കും ഉള്‍പ്പെടെ നല്‍കിയിട്ടുണ്ട്. കോവിഡ് സംബന്ധിച്ച് ഏറ്റവും പുതിയ വിവരങ്ങളുടെ ലിങ്കും നല്‍കിയിട്ടുണ്ടെങ്കിലും ചില ലിങ്കുകള്‍ പ്രവര്‍ത്തിക്കുന്നില്ല.

കോവിഡ് വാക്‌സിന്‍ ഓണ്‍ലൈനില്‍ വില്‍പനയ്‌ക്കെന്ന് വ്യാജപ്രചാരണം; ആരോഗ്യമന്ത്രാലയത്തിന്റെ വ്യാജ വെബ്‌സൈറ്റുമായി തട്ടിപ്പ്

https://mohfw.xyz/ എന്നാണ് സൈറ്റിന്റെ ലിങ്ക്. സര്‍ക്കാര്‍ വെബ്‌സൈറ്റുകളുടെ യുആര്‍എല്‍ .govയില്‍ ആണ് അവസാനിക്കുന്നത്. ഈ സൈറ്റിന്റെ യുആര്‍എല്‍ .xyz എന്നാണ്. വ്യാജ വെബ്‌സൈറ്റാണെന്ന് മനസിലാക്കാന്‍ ഇതു മാത്രം മതിയെന്ന് സൈബര്‍ ക്രൈം ഫോറന്‍സിക വിദഗ്ദ്ധനായ ബിനോഷ് അലക്‌സ് ബ്രൂസ് പറയുന്നു.

കോവിഡ് സംബന്ധമായ ഔദ്യോഗിക വിവരങ്ങള്‍ https://www.mohfw.gov.in എന്ന സൈറ്റില്‍ മാത്രമേ ലഭ്യമാകുകയുള്ളു. ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ ഇതുവരെ സാധാരണക്കാര്‍ക്ക് വിതരണം ആരംഭിച്ചിട്ടുമില്ല. ഈ പശ്ചാത്തലത്തില്‍ പണം നല്‍കി രജിസ്റ്റര്‍ ചെയ്ത് വഞ്ചിതരാകരുതെന്നും സൈബര്‍ വിദഗ്ദ്ധര്‍ പറയുന്നു.