നിലവിലുള്ള പ്ലാനിന്റെ കാലാവധി കഴിയുന്നത് വരെ കോളുകള്‍ സൗജന്യമായിരിക്കുമെന്ന് ജിയോ

നിലവിലെ പ്ലാനിന്റ കാലാവധി കഴിയുന്നത് വരെ കോളുകള് സൗദന്യമായിരിക്കുമെന്ന് റിലയന്സ് ജിയോ.
 | 
നിലവിലുള്ള പ്ലാനിന്റെ കാലാവധി കഴിയുന്നത് വരെ കോളുകള്‍ സൗജന്യമായിരിക്കുമെന്ന് ജിയോ

ന്യൂഡല്‍ഹി: നിലവിലെ പ്ലാനിന്റ കാലാവധി കഴിയുന്നത് വരെ കോളുകള്‍ സൗദന്യമായിരിക്കുമെന്ന് റിലയന്‍സ് ജിയോ. കോള്‍ നിരക്കുകള്‍ പ്രഖ്യാപിച്ച ഒക്ടോബര്‍ 9ന് റീചാര്‍ജ് ചെയ്തവര്‍ക്കും പ്ലാന്‍ കാലാവധി കഴിയുന്നത് വരെ സൗജന്യ കോളുകള്‍ ലഭിക്കും. ആദ്യമായാണ് റിലയന്‍സ് ജിയോ വോയ്‌സ് കോളുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നത്.

ട്രായ് നിബന്ധന പ്രകാരമുള്ള പുതിയ തീരുമാനം അനുസരിച്ച് മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് വിളിക്കുമ്പോള്‍ മിനിറ്റിന് 6 പൈസ ഈടാക്കും. അതേസമയം ജിയോ നെറ്റ്‌വര്‍ക്കിലുള്ള കോളുകള്‍ സൗജന്യമായി തുടരും. നിലവിലുളള താരിഫ് പ്ലാനുകളില്‍ മാറ്റം വരുത്താതെയായിരിക്കും നിരക്കുകള്‍ ഏര്‍പ്പെടുത്തുക.

വോയ്‌സ് കോളുകള്‍ക്കായി പുതിയ വൗച്ചറുകള്‍ ജിയോ പുറത്തിറക്കിയിട്ടുണ്ട്. 10 രൂപ മുതല്‍ 100 രൂപ വരെയുളള വൗച്ചറുകളാാണ് ഇവ. 10 രൂപയ്ക്ക് ചാര്‍ജ് ചെയ്താല്‍ ഒരു ജിബി ഡേറ്റയും ലഭിക്കും.