5 വയസുള്ള മകളെ ബലാല്‍സംഗം ചെയ്ത യുവാവിനെ പിതാവ് ലിംഗം തല്ലിത്തകര്‍ത്ത് കൊലപ്പെടുത്തി

5 വയസുകാരിയെ ബലാല്സംഗം ചെയ്ത 19 കാരനെ പെണ്കുട്ടിയുടെ പിതാവ് കൊലപ്പെടുത്തി.
 | 
5 വയസുള്ള മകളെ ബലാല്‍സംഗം ചെയ്ത യുവാവിനെ പിതാവ് ലിംഗം തല്ലിത്തകര്‍ത്ത് കൊലപ്പെടുത്തി

5 വയസുകാരിയെ ബലാല്‍സംഗം ചെയ്ത 19 കാരനെ പെണ്‍കുട്ടിയുടെ പിതാവ് കൊലപ്പെടുത്തി. ലിംഗം തല്ലിത്തകര്‍ത്താണ് പെണ്‍കുട്ടിയുടെ പിതാവ് ഇയാളെ കൊലപ്പെടുത്തിയത്. ഗുജറാത്തിലെ സൂററ്റില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. ലല്ലു രാജ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പിതാവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

പെണ്‍കുട്ടിയെ യുവാവ് ചോക്ലേറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് അടുത്തുള്ള പൊതുശൗചാലയത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇവിടെ നിന്ന് മുറിവുകളുമായി പെണ്‍കുട്ടി കരഞ്ഞുകൊണ്ട് ഇറങ്ങിവരുന്നത് യുവാവിന്റെ അമ്മയാണ് കണ്ടത്. ഇവര്‍ തന്നെയാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ വിവരം അറിയിച്ചത്.

ലല്ലു രാജയുമായി പെണ്‍കുട്ടിയുടെ വീട്ടില്‍ ക്ഷമ ചോദിക്കാന്‍ എത്തുകയും ചെയ്തു. ഇവിടെ വെച്ച് പെണ്‍കുട്ടിയുടെ പിതാവ് യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. വടി ഉപയോഗിച്ച് യുവാവിന്റെ ലിംഗം തല്ലിത്തകര്‍ത്തു. യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.