ആന ചരിഞ്ഞത് പാലക്കാട് ജില്ലയില്‍; മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചാരണം

സ്ഫോടക വസ്തു ഒളിപ്പിച്ച പൈനാപ്പിള് കടിച്ച് പരിക്കേറ്റ ആന കൊല്ലപ്പെട്ട സംഭവത്തില് മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രചാരണം
 | 
ആന ചരിഞ്ഞത് പാലക്കാട് ജില്ലയില്‍; മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചാരണം

കൊച്ചി: സ്‌ഫോടക വസ്തു ഒളിപ്പിച്ച പൈനാപ്പിള്‍ കടിച്ച് പരിക്കേറ്റ ആന കൊല്ലപ്പെട്ട സംഭവത്തില്‍ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രചാരണം. ബിജെപി നേതാവും ലോക്‌സഭാംഗവുമായ മനേക ഗാന്ധി തുടങ്ങിവെച്ച പ്രചാരണത്തിന് ബിജെപി അണികള്‍ വലിയ പ്രചാരമാണ് നല്‍കുന്നത്. മലപ്പുറം ഇന്ത്യയില ഏറ്റവും വയലന്റായ ജില്ലയെന്നാണ് അവര്‍ വിശേഷിപ്പിച്ചത്. പാലക്കാട് ജില്ലയിലാണ് ആന കൊല്ലപ്പെട്ടതെന്നിരിക്കെയാണ് മലപ്പുറത്തെ ലക്ഷ്യമിട്ട് വിദ്വേഷ പ്രചാരണം നടക്കുന്നത്.

ആന ചരിഞ്ഞത് പാലക്കാട് ജില്ലയില്‍; മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചാരണം ആന ചരിഞ്ഞത് പാലക്കാട് ജില്ലയില്‍; മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചാരണം

കേരളത്തില്‍ എല്ലാ ആഴ്ചയും ഒരാനയെങ്കിവും മര്‍ദ്ദനമേറ്റ് കൊല്ലപ്പെടുന്നുണ്ടെന്ന ആരോപണവും ഇവര്‍ ഉന്നയിച്ചു. ആനയെ ആക്രമിച്ച എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നും പറഞ്ഞ ഇവര്‍ മലപ്പുറത്ത് അക്രമസംഭവങ്ങളുടെയും കലാപങ്ങളുടെയും നിരക്ക് കൂടുതലാണെന്നും ഇതിനെതിരെ നടപടികള്‍ ഒന്നും സ്വീകരിക്കപ്പെടുന്നില്ലെന്നും പറഞ്ഞു. ഇതിന് പിന്നാലെ സംസ്ഥാനത്തെ മുസ്ലീം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തിനെതിരെ ട്വിറ്റര്‍ ക്യാംപെയിനുകള്‍ ആരംഭിച്ചു.

ആന ചരിഞ്ഞത് പാലക്കാട് ജില്ലയില്‍; മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചാരണം ആന ചരിഞ്ഞത് പാലക്കാട് ജില്ലയില്‍; മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചാരണം

വനം പരിസ്ഥിതി മന്ത്രിയായ പ്രകാശ് ജാവദേക്കര്‍ രാവിലെ നല്‍കിയ ട്വീറ്റിലും മലപ്പുറത്താണ് സംഭവമെന്ന് പറഞ്ഞു. മനേക ഗാന്ധിയുടേത് ഉള്‍പ്പെടെയുള്ള ട്വീറ്റുകളില്‍ പാലക്കാടാണ് സംഭവം നടന്നതെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടും ബിജെപി കേന്ദ്രങ്ങള്‍ മലപ്പുറത്തിനെതിരെ ശക്തമായ പ്രചാരണവുമായി മുന്നോട്ടു പോവുകയാണ്.