ഹത്രാസ് പെണ്‍കുട്ടിയുടെ സംസ്‌കാരം നടത്തിയത് രഹസ്യമായി; വിവരങ്ങള്‍ പുറത്തു വിടാതെ പോലീസ്; വീഡിയോ

ഹത്രാസില് കൂട്ട ബലാല്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം പോലീസ് സംസ്കരിച്ചത് കനത്ത കാവലില്
 | 
ഹത്രാസ് പെണ്‍കുട്ടിയുടെ സംസ്‌കാരം നടത്തിയത് രഹസ്യമായി; വിവരങ്ങള്‍ പുറത്തു വിടാതെ പോലീസ്; വീഡിയോ

ലഖ്‌നൗ: ഹത്രാസില്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം പോലീസ് സംസ്‌കരിച്ചത് കനത്ത കാവലില്‍. പ്രദേശത്തേക്ക് ആര്‍ക്കും പ്രവേശനം അനുവദിക്കാതെ പോലീസ് തിടുക്കത്തില്‍ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. അന്ത്യകര്‍മങ്ങള്‍ പോലും നടത്താന്‍ അനുവദിക്കാതെ ബന്ധുക്കളെ വീടുകളില്‍ പൂട്ടിയിട്ട ശേഷമായിരുന്നു പോലീസ് നടപടി. സംസ്‌കാരം നടത്തിയ സ്ഥലത്ത് എത്തിയവരുടെ ചോദ്യങ്ങള്‍ക്ക് പോലും പോലീസ് ശരിയായ മറുപടി നല്‍കിയില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ എത്തിയ വീഡിയോ വ്യക്തമാക്കുന്നു.

എന്താണ് നടക്കുന്നതെന്ന് പറയാന്‍ കഴിയില്ലെന്നാണ് സ്ഥലത്തുണ്ടായിരുന്ന പോലീസ് ഇന്‍സ്‌പെക്ടര്‍ ചോദ്യമുന്നയിച്ചവരോട് പറഞ്ഞത്. മൃതദേഹമാണോ കത്തിക്കുന്നത് എന്ന ചോദ്യത്തിനും വ്യക്തമായ മറുപടി പറഞ്ഞില്ല. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ മജിസ്‌ട്രേറ്റിനോട് ചോദിക്കാനാണ് പോലീസുകാര്‍ പറയുന്നത്. പോലീസ് നടപടി ജില്ലാ മജിസ്‌ട്രേറ്റിന്റെ നിര്‍ദേശം അനുസരിച്ചാണെങ്കില്‍ പെണ്‍കുട്ടിയുടെ മൃതദേഹം തിടുക്കത്തില്‍ സംസ്‌കരിച്ചതിന് പിന്നില്‍ സര്‍ക്കാരിന് അറിവുണ്ടായിരിക്കാമെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

വീഡിയോ കാണാം

Body of Rape Victim forcibly burnt by UP policeThe family wasn’t even allowed a respectable funeral. This is the extent to which Yogi Adityanath will go to protect rapists and criminals

Posted by Dhruv Rathee on Tuesday, September 29, 2020