കോവിഡ് ഡ്യൂട്ടിയില്‍ വിട്ടുവീഴ്ചയില്ല; പ്രസവിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം കൈക്കുഞ്ഞുമായി ഡ്യൂട്ടിയില്‍ പ്രവേശിച്ച് ഐഎഎസ് ഓഫീസര്‍

പ്രസവിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം ഡ്യൂട്ടിയില് തിരികെ പ്രവേശിച്ച് ഐഎഎസ് ഓഫീസര്.
 | 
കോവിഡ് ഡ്യൂട്ടിയില്‍ വിട്ടുവീഴ്ചയില്ല; പ്രസവിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം കൈക്കുഞ്ഞുമായി ഡ്യൂട്ടിയില്‍ പ്രവേശിച്ച് ഐഎഎസ് ഓഫീസര്‍

ഗാസിയാബാദ്: പ്രസവിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം ഡ്യൂട്ടിയില്‍ തിരികെ പ്രവേശിച്ച് ഐഎഎസ് ഓഫീസര്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയില്‍ സബ ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആയ സൗമ്യ പാണ്ഡേ എന്ന ഉദ്യോഗസ്ഥയാണ് കൈക്കുഞ്ഞുമായി ഓഫീസില്‍ എത്തിയത്. കഴിഞ്ഞ ജൂലൈയില്‍ ഇവരെ കോവിഡ് നോഡല്‍ ഓഫീസറായി നിയമിച്ചിരുന്നു. താന്‍ ഒരു ഐഎഎസ് ഓഫീസര്‍ ആണെന്നും കോവിഡ് ആയതിനാല്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തങ്ങള്‍ ഉണ്ടെന്നുമാണ് സൗമ്യ പാണ്ഡേ പ്രതികരിച്ചതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ കോവിഡ് നോഡല്‍ ഓഫീസര്‍ ചുമതലയില്‍ ആയിരുന്നു. സെപ്റ്റംബറില്‍ 22 ദിവസത്തെ അവധിയെടുത്തു. പ്രസവിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം തിരികെ ഡ്യൂട്ടിയില്‍ പ്രവേശിക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ഗ്രാമീണ ഇന്ത്യയില്‍ ഗര്‍ഭകാലത്ത് സ്ത്രീകള്‍ എല്ലാ ജോലികളും ചെയ്യാറുണ്ട്. പ്രസവത്തോട് അടുത്ത ദിനങ്ങളിലും പ്രസവത്തിന് ശേഷവും വീട്ടുജോലികള്‍ എല്ലാം ചെയ്യാറുണ്ട്. അതുപോലെ തന്നെയാണ് താന്‍ മൂന്നാഴ്ച മാത്രം പ്രായമുള്ള തന്റെ പെണ്‍കുഞ്ഞുമായി ജോലി ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വീഡിയോ കാണാം