ഹിന്ദു മഹാസഭാ നേതാവിന്റെ കൊലപാതകം; പിന്നില്‍ ബിജെപി നേതാവെന്ന് ബന്ധുക്കള്‍

ഹിന്ദു മഹാസഭയുടെ മുന് നേതാവായിരുന്ന കമലേഷ് തിവാരിയുടെ മരണത്തിന് പിന്നില് ബിജെപി നേതാവെന്ന് ആരോപണം.
 | 
ഹിന്ദു മഹാസഭാ നേതാവിന്റെ കൊലപാതകം; പിന്നില്‍ ബിജെപി നേതാവെന്ന് ബന്ധുക്കള്‍

ലഖ്‌നൗ: ഹിന്ദു മഹാസഭയുടെ മുന്‍ നേതാവായിരുന്ന കമലേഷ് തിവാരിയുടെ മരണത്തിന് പിന്നില്‍ ബിജെപി നേതാവെന്ന് ആരോപണം. ലഖ്‌നൗവിലെ ബിജെപി നേതാവായ ശിവ് കുമാര്‍ ഗുപ്തയ്ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കമലേഷ് തിവാരിയുടെ അമ്മ ആരോപിക്കുന്നു. മഹ്മൂദാബാദിലെ ഒരു ക്ഷേത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ശിവ് കുമാര്‍ ഗുപ്ത മകനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും കൊലയ്ക്ക് പിന്നില്‍ ഗുപ്തയാണെന്നും തിവാരിയുടെ അമ്മ പറഞ്ഞു.

എന്നാല്‍ ബിജ്‌നോര്‍ സ്വദേശികളായ രണ്ട് മൗലാനമാരാണ് കൊലയ്ക്ക് പിന്നിലെന്നാണ് തിവാരിയുടെ ഭാര്യ പറയുന്നത്. പ്രവാചകനെതിരെ മോശം പരാമര്‍ശങ്ങളുള്ള പ്രസംഗം നടത്തിയതിന് ഇവര്‍ തിവാരിയുടെ തലയ്ക്ക് ഇനാം പ്രഖ്യാപിച്ചിരുന്നെന്നും അവര്‍ പറഞ്ഞു. മുഹമ്മദ് മുഫ്തി നയീം, അന്‍വറുള്‍ ഹഖ് എന്നിവര്‍ക്കെതിരെയാണ് ആരോപണം. ഇവരെ പ്രതികളാക്കിയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മയുടെ മൊഴിയെടുത്തപ്പോഴാണ് ബിജെപി നേതാവിനെതിരെ ഇവര്‍ ആരോപണം ഉന്നയിച്ചത്. തത്തേരി എന്നയിടത്തെ മാഫിയാ തലവനാണ് ശിവ് കുമാര്‍ ഗുപ്ത. അഞ്ഞൂറ് കേസെങ്കിലും അയാള്‍ക്കെതിരെ ഉണ്ട്. പ്രദേശത്തെ ഒരു ക്ഷേത്രത്തിന്റെ പ്രസിഡന്റായ അയാള്‍ അതിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ തിവാരിയെ ഗൂഢാലോചന നടത്തി കൊല്ലുകയായിരുന്നുവെന്ന് അവര്‍ മൊഴിയില്‍ പറഞ്ഞു.