കോവിഡ് വ്യാപനം നിയന്ത്രിക്കാനാകുന്നില്ല; തമിഴ്‌നാട്ടില്‍ നാല് ജില്ലകളില്‍ വീണ്ടും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

കോവിഡ് വ്യാപനം നിയന്ത്രിക്കാന് കഴിയാത്ത സാഹചര്യത്തില് തമിഴ്നാട്ടില് നാല് ജില്ലകളില് വീണ്ടും സമ്പൂര്ണ്ണ ലോക്ക് ഡൗണ്.
 | 
കോവിഡ് വ്യാപനം നിയന്ത്രിക്കാനാകുന്നില്ല; തമിഴ്‌നാട്ടില്‍ നാല് ജില്ലകളില്‍ വീണ്ടും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

ചെന്നൈ: കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ നാല് ജില്ലകളില്‍ വീണ്ടും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍. ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. 19-ാം തിയതി മുതല്‍ 30 വരെയാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നത്.

ഇന്ന് ചേര്‍ന്ന തമിഴ്‌നാട് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്. 44,661 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 435 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ജില്ലകളില്‍ രാവിലെ 6 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയേ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കടകള്‍ക്ക് പ്രവര്‍ത്താനുമതിയില്ല.