വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ ക്വാറന്റീനില്‍ ഇളവുകള്‍

വിദേശത്ത് നിന്ന് കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റുമായി എത്തുന്നവര്ക്ക് ക്വാറന്റീനില് ഇളവുകള് പ്രഖ്യാപിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം
 | 
വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ ക്വാറന്റീനില്‍ ഇളവുകള്‍

ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ക്ക് ക്വാറന്റീനില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ കഴിയേണ്ട ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ പുതുക്കിയ മാനദണ്ഡങ്ങളില്‍ പറയുന്നു. ഓഗസ്റ്റ് 8ന് ശേഷം ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്കാണ് ഈ ഇളവുകള്‍ ലഭിക്കുക.

യാത്രയ്ക്ക് 96 മണിക്കൂര്‍ മുന്‍പ് പരിശോധനയ്ക്ക് വിധേയമാകണം. ഫലം നെഗറ്റീവ് ആണെങ്കില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ ഒഴിവാക്കും. എങ്കിലും വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാണെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ടിന്റെ ആധികാരികത തെളിയിക്കുന്നതിനായി യാത്രക്കാര്‍ സത്യപ്രസ്താവന എഴുതി നല്‍കണം. റിപ്പോര്‍ട്ട് വ്യാജമാണെന്ന് തെളിഞ്ഞാല്‍ ഇവര്‍ നിയമ നയപടികള്‍ക്ക് വിധേയമാകേണ്ടി വരും. രാജ്യത്ത് എത്തുന്ന വിമാനത്താവളത്തിലും പരിശോധനാ റിപ്പോര്‍ട്ട് നല്‍കണമെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.